കൊലയാളികൾക്കും ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടെന്ന് സമ്മതിക്കുകയാണോ? - മുഖ്യമന്ത്രിക്കെതിരെ ജോയ് മാത്യു

നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യക്കുരുതിയോ?

aparna| Last Modified വെള്ളി, 16 ഫെബ്രുവരി 2018 (09:47 IST)
ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവിലെ ’മാണിക്യ മലരായ പൂവി’ എന്ന ഗാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പിന്തുണയുമായെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് നടനും സംവി‌ധായകനുമായ ജോയ് മാത്യു. ‘നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യക്കുരുതിയോ’ എന്ന് ചോദിച്ചുകൊണ്ടായിരുന്നു ജോയ്മാത്യുവിന്റെ ഫെയ്‌സ്ബുക്കിലൂടെയുള്ള വിമര്‍ശനം.

ഒരു സിനിമയിലെ പാട്ട് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണെന്നും അതിനെതിരെയുള്ള അസഹിഷ്ണുതക്കെതിരെ തങ്ങള്‍ക്കില്ലാത്ത പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്നും പ്രഖ്യാപിക്കുന്ന പൊലീസ് മന്ത്രി കൂടിയായ മുഖ്യമന്ത്രി കണ്ണൂരിലെ ഷുഹൈബ് എന്ന ചെറുപ്പക്കാരനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ അക്രമികളെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടിക്കാതിരിക്കുന്നതിലൂടെ കൊലയാളികള്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ടെന്ന് സമ്മതിക്കുകയാണോ എന്ന് ജോയ് മാത്യു ചോദിക്കുന്നു.

ജോയ് മാത്യു‌വിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യകുരുതിയോ?

ഒരു സിനിമയിലെ പാട്ട് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണെന്നും അതിനെതിരെയുള്ള അസഹിഷ്ണുതക്കെതിരെ തങ്ങള്‍ക്കില്ലാത്ത പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്നും പ്രഖ്യാപിക്കുന്ന പോലീസ് മന്ത്രി കൂടിയായ മുഖ്യമന്ത്രി കണ്ണൂരിലെ സുഹൈബ് എന്ന ചെറുപ്പക്കാരനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ അക്രമികളെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടിക്കാതിരിക്കുന്നതിലൂടെ കൊലയാളികള്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ടെന്ന് സമ്മതിക്കുകയാണോ?



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :