'ക്രിസ്റ്റി' ഒ.ടി.ടിയിലേക്ക്, മാര്‍ച്ചില്‍ തന്നെ പ്രദര്‍ശനം ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 3 മാര്‍ച്ച് 2023 (09:04 IST)
മാത്യുവും മാളവിക മോഹനനും ഒന്നിച്ച 'ക്രിസ്റ്റി' ഫെബ്രുവരി 17 ആയിരുന്നു തിയേറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ സിനിമയുടെ ഒ.ടി.ടി റിലീസിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്.

മാര്‍ച്ചില്‍ തന്നെ ഒ.ടി.ടിയില്‍ സിനിമ റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.സോണി ലിവ് സ്ട്രീമിംഗ് അവകാശങ്ങള്‍ സ്വന്തമാക്കിയിരുന്നു.

ജോയ് മാത്യു, വിനീത് വിശ്വം രാജേഷ് മാധവന്‍, മുത്തുമണി. ജയാ എസ് കുറുപ്പ് , വീണാ നായര്‍ മഞ്ജു പത്രോസ്, സ്മിനു സിജോ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

റോക്കി മൗണ്ടന്‍ സിനിമാ സിന്റ് ബാനറില്‍ സജയ് സെബാസ്റ്റ്യനും കണ്ണന്‍ സതീശനും ചേര്‍ന്നാന്ന് ചിത്രം നിര്‍മ്മിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :