'ഞാൻ അല്ലായിരുന്നെങ്കിൽ അത് തീർച്ചയായും മമ്മൂക്ക തന്നെ': തുറന്നു പറഞ്ഞ് ജോജു ജോര്‍ജ്ജ്‌

'ഞാൻ അല്ലായിരുന്നെങ്കിൽ അത് തീർച്ചയായും മമ്മൂക്ക തന്നെ': തുറന്നു പറഞ്ഞ് ജോജു ജോര്‍ജ്ജ്‌

Rijisha M.| Last Modified ശനി, 8 ഡിസം‌ബര്‍ 2018 (07:38 IST)
പദ്മകുമാർ–ജോജു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ജോസഫ്' എന്ന ചിത്രത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. പ്രേക്ഷകർക്ക് പുറമേ ചിത്രത്തെ പ്രശംസിച്ച് സിനിമാ പ്രവർത്തകരും രംഗത്തെത്തിയിരുന്നു.

അടുത്തിടെ നടന്ന ജോജുവിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. അഭിമുഖത്തിൽ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മമ്മൂക്കയെക്കുറിച്ച് ജോജു സംസാരിക്കുകയുണ്ടായി.

ജോസഫില്‍ നിര്‍മ്മാതാവിന്റെ റോളില്‍ മാത്രമായിരുന്നെങ്കില്‍ സാറ്റലൈറ്റ് വാല്യൂ ഉളള ഏത് താരത്തെ നായകന്‍ ആക്കുമെന്ന് അവതാരകന്‍ ജോജുവിനോട് ചോദിച്ചു. ഇതിനുളള മറുപടിയായിട്ടാണ് അത് മമ്മൂക്കയായിരിക്കുമെന്നുളള മറുപടി താരം നല്‍കിയത്.

ഈ കഥാപാത്രം ഒരു പക്ഷേ തന്നെക്കാള്‍ ഗംഭീരമായി അവതരിപ്പിച്ചേനെ എന്നും ജോജു അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :