ത്രില്ലും സസ്‌പെന്‍സും ട്വിസ്റ്റും പ്രതീക്ഷികരുത്, 'നേര്' സിനിമയെക്കുറിച്ച് സംവിധായകന്‍ ജീത്തു ജോസഫ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 14 ഡിസം‌ബര്‍ 2023 (12:21 IST)
നേരില്‍ ട്വിസ്റ്റോ സസപെന്‍സോ പ്രതീക്ഷിക്കരുതെന്നും അതൊരു ത്രില്ലര്‍ സിനിമ അല്ലെന്നും സംവിധായകന്‍ ജീത്തു ജോസഫ് പറയുന്നു. ദൃശ്യം രണ്ട് ഇറങ്ങുന്ന സമയത്തുണ്ടായ ഒരു അനുഭവവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന് ഓവര്‍ ഹൈപ്പ് കാരണം അതില്‍ ട്വിസ്റ്റ് ഒന്നും ഇല്ലെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. ആ കാരണം കൊണ്ട് താന്‍ ഇപ്പോള്‍ എന്ത് പറഞ്ഞാലും ആരും വിശ്വസിക്കുന്നില്ല എന്നാണ് ജീത്തു പറയുന്നത്.

ഈ സിനിമയിലും ക്രൈം നടക്കുന്നുണ്ടെന്നും ആദ്യ അഞ്ച് മിനിറ്റില്‍ ആരാണ് ക്രൈം ചെയ്തത്, എന്താണ് ചെയ്തതെന്ന് വെളിപ്പെടുത്തുന്നുണ്ടെന്നും ജീത്തു പറഞ്ഞു.
'അവിടുന്ന് ഞങ്ങള്‍ എടുത്ത് അത് കോടതിയിലേക്ക് കൊണ്ടുവരികയാണ്. കോടതിയില്‍ എങ്ങനെ ആണ് അതിന്റെ നടപടിക്രമങ്ങള്‍, അവിടെ ആ കേസിന് എന്തൊക്കെ സംഭവിക്കുന്നു എന്നതാണ് സിനിമ. 70 ശതമാനത്തോളം കോടതി റിയാലിറ്റിയോട് നീതി പുലര്‍ത്തുന്ന ഒരു സിനിമ ആണ് നേര്. ത്രില്ലും സസ്‌പെന്‍സും ട്വിസ്റ്റും പ്രതീക്ഷികരുത്, ഇമോഷണല്‍ കോര്‍ട് റൂം ഡ്രാമ ആണ് ഈ ചിത്രം',-ജീത്തു ജോസഫ് പറഞ്ഞു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :