സമൂഹത്തിന് ഉപകാരപ്പെടുന്ന കാര്യങ്ങള്‍ പങ്കുവെയ്ക്കുന്നതിൽ എന്താണ് തെറ്റെന്ന് ജയസൂര്യ, സമയമാണ് പ്രശ്നമെന്ന് ട്രോളർമാർ!

എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ...

അപർണ| Last Modified വ്യാഴം, 22 നവം‌ബര്‍ 2018 (08:56 IST)
ചില ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരിൽ ജയസൂര്യയെ ഫേസ്ബുക്കിലെ നന്മ മരമെന്നാണ് ട്രോളർമാർ വിശേഷിപ്പിക്കുന്നത്. സമൂഹത്തിന് ഉപകാരപ്രദമാകുന്ന പോസ്റ്റുകൾ താരം പങ്കുവെയ്ക്കാറുണ്ട്. എന്നാൽ, തന്റെ പുതിയ ചിത്രങ്ങളുടെ റിലീസ് അടുക്കാറാകുമ്പോൾ മാത്രമാണ് താരം ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്യുന്നതെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടുപിടുത്തം.

ഏറ്റവും ഒടുവിലായി ബ്രോയിലര്‍ ചിക്കന്‍ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി താരം രംഗത്ത് വന്നിരുന്നു. ‘ഞാനൊരു ഇന്ത്യന്‍ പൗരനാണ്.അതുകൊണ്ടു തന്നെ കടമകളും ഉത്തരവാദിത്വങ്ങളും എനിക്കുണ്ട്. സമൂഹത്തിന് ഉപകാരപ്പെടുമെന്ന് തോന്നുന്ന കാര്യങ്ങള്‍ എന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെയ്ക്കുന്നതില്‍ എന്താണ് തെറ്റ്. കൂടുതല്‍ ആളുകളിലേക്ക് സന്ദേശമെത്താന്‍ വേണ്ടിയാണ് ഞാന്‍ ഇങ്ങിനെ ചെയ്യുന്നത്’ ജസസൂര്യ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

വിമര്‍ശനങ്ങളെ ഞാന്‍ ഭയക്കുന്നില്ലെന്നും ജയസൂര്യ എടുത്ത് പറയുന്നുണ്ട്. അതേസമയം, ഇത്തരം കാര്യങ്ങൾ പങ്കുവെയ്ക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ, പുതിയ ചിത്രങ്ങളുടെ റിലീസ് സമയത്ത് മാത്രം ഇത്തരം ഉത്തരവാദിത്വങ്ങൾ കാണിക്കുമ്പോഴാണ് പ്രശ്നമെന്നും സോഷ്യൽ മീഡിയ പറയുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ എന്ന് തന്നെ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :