ഡിക്യുവിൽ നിന്നും ലല്ലുവിലേക്കുള്ള പകർന്നാട്ടം അതിഗംഭീരം, ദുൽഖർ വിസ്മയിപ്പിച്ചു!

എല്ലാം ഓകെ ആയെന്ന് കരുതി, ഡിക്യുവിന്റെ ഒരു ‘ഓകെ‘ കിട്ടിയാൽ സ്വർഗം കിട്ടിയ പോലെ ആയിരുന്നു, പക്ഷേ...

അപർണ| Last Updated: ബുധന്‍, 21 നവം‌ബര്‍ 2018 (16:04 IST)
ഒരു ചെറിയ ഇടവേളയ്‌ക്ക് ശേഷം പ്രേക്ഷകരുടെ പ്രിയതാരം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് 'ഒരു യമണ്ടൻ പ്രേമകഥ'. ബിസി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ മുഴുനീള കോമഡി പറയുന്ന കഥാപാത്രമായിട്ടാണ് എത്തുന്നത്.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണൻ‍, ബിബിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ഈ കോമഡി ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ദുൽഖറിന്റെ അടുത്ത് കഥ പറയാൻ ചെന്നപ്പോഴുണ്ടായ അനുഭവമാണ് വിഷ്ണു ഇപ്പോൾ പറയുന്നത്. അടുത്തിടെ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിഷ്ണു ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. വിഷ്ണുവിന്റെ വാക്കുകൾ:

‘കുഞ്ഞിക്കയുടെ അടുത്ത് കഥ പറയാൻ ചെന്നപ്പോൾ ഇത് ഹ്യൂമർ പടമാണെന്ന് പറഞ്ഞു. ചിത്രം മുഴുവൻ കോമഡിയും പ്രണയവുമാണ്. ഞങ്ങടെ മൂന്നാമത്തെ പടമാണ്. ചെറിയ കാര്യങ്ങൾ ഉണ്ടെങ്കിൽ പോലും നന്നായി ചിരിക്കുന്ന ആളാണ് പുള്ളി. സ്ക്രിപ്റ്റ് വായിച്ച് കേൾപ്പിച്ചപ്പോൾ പുള്ളി ചിരിച്ച് ചിരിച്ച് കണ്ണീന്നൊക്കെ വെള്ളം വന്നു. അപ്പോൾ ഞങ്ങൾ കരുതി ഇത് പുള്ളി ചെയ്യും. വേറെ കൂടുതൽ ഒന്നും പറയേണ്ടി വരില്ല എന്ന്’.

‘എല്ലാം ഓകെ ആയെന്ന് കരുതി. പുള്ളിയുടെ ഒരു ഓകെ കിട്ടിയാൽ സ്വർഗം കിട്ടിയ പോലെ ആയിരുന്നു. ഇത്രേം ചിരി കഴിഞ്ഞിട്ട് പുള്ളി പറഞ്ഞു ‘ഞാനൊന്ന് ആലോചിക്കട്ടെ’ എന്ന്. അപ്പോൾ ഞങ്ങളൊന്ന് ഞെട്ടി. സത്യത്തിൽ പുള്ളിക്ക് കഥ ഇഷ്ടമായി. ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമായത് കൊണ്ട് ചെയ്യാനാകുമോ എന്നൊരു സംശയത്തിന്റെ പേരിലാണ് അങ്ങനെ പറഞ്ഞത്.’

‘പക്കാ ലോക്കൽ ക്യാരക്ടർ ആണ്. സാദാ ലോക്കൽ പെയിന്റ് പണിക്കാരൻ ആണ്. ചെയ്യാമെന്ന് പിന്നീട് വാക്ക് തന്നു. പിന്നീട് ഞങ്ങളെ വിസ്മയിപ്പിക്കുന്ന രീതിയിലായിരുന്നു ദുൽഖറിൽ നിന്നും ലല്ലുവിലേക്കുള്ള പകർന്നാട്ടം. അതിഗംഭീരമായിട്ടാണ് ഡിക്യു അഭിനയിച്ചത്.‘- വിഷ്ണു പറഞ്ഞവസാനിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

ഭക്ഷണം വിളമ്പാന്‍ താമസിച്ചതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ ...

ഭക്ഷണം വിളമ്പാന്‍ താമസിച്ചതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി
ഭക്ഷണം വിളമ്പാന്‍ താമസിച്ചതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. തമിഴ്നാട്ടിലെ ...

ബെംഗളൂരു നഗരത്തെ ഒറ്റരാത്രികൊണ്ട് മാറ്റാന്‍ ദൈവത്തിനു പോലും ...

ബെംഗളൂരു നഗരത്തെ ഒറ്റരാത്രികൊണ്ട് മാറ്റാന്‍ ദൈവത്തിനു പോലും കഴിയില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍; വിവാദമാക്കി ബിജെപി
ബെംഗളൂരു നഗരത്തെ ഒറ്റരാത്രികൊണ്ട് മാറ്റാന്‍ ദൈവത്തിനു പോലും കഴിയില്ലെന്ന് കര്‍ണാടക ...

കാറിൽ കടത്തിയ 1.29 കോടിയുടെ കുഴർപ്പണവുമായി 59 കാരൻ പിടിയിൽ

കാറിൽ കടത്തിയ 1.29 കോടിയുടെ കുഴർപ്പണവുമായി 59 കാരൻ പിടിയിൽ
താമരശേരി കോരങ്ങാട് കാതിരി വട്ടക്കുഴിയില്‍ അബ്ദുള്‍ നാസറാണ് പിടിയിലായത്.

പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലി തര്‍ക്കം; ബീഹാറില്‍ ...

പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലി തര്‍ക്കം; ബീഹാറില്‍ പത്താം ക്ലാസുകാരന്‍ വെടിയേറ്റ് മരിച്ചു
പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ബീഹാറില്‍ പത്താം ക്ലാസുകാരന്‍ ...

കീഴ്‌ക്കോടതി ഭാഷയും നിയമപഠനവും മലയാളത്തിലാക്കണമെന്ന് ...

കീഴ്‌ക്കോടതി ഭാഷയും നിയമപഠനവും മലയാളത്തിലാക്കണമെന്ന് ജസ്റ്റിസ് എംആര്‍ ഹരിഹരന്‍ നായര്‍
നിയമപഠനവും കീഴ്‌ക്കോടതി ഭാഷയും മലയാളത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ ഒറ്റ ഉത്തരവ് ...