Jagadish: സംഘടനയിലെ അംഗങ്ങള്‍ക്കു ജഗദീഷിനോടുള്ള അതൃപ്തിക്കു കാരണം എന്താണ്?

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ജഗദീഷ് നടത്തിയ പല പ്രസ്താവനകളും സംഘടനയ്ക്കു അവമതിപ്പ് ഉണ്ടാക്കുന്നതായിരുന്നു

AMMA Election, Jagadish, Jagadish AMMA Election, അമ്മ, ജഗദീഷ്, അമ്മ തിരഞ്ഞെടുപ്പ്‌
Jagadish
Kochi| രേണുക വേണു| Last Modified ബുധന്‍, 30 ജൂലൈ 2025 (10:36 IST)

Jagadish: താരസംഘടനയായ 'അമ്മ'യുടെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ നിന്ന് നടന്‍ ജഗദീഷ് ഒഴിയുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാണ് ജഗദീഷ് പത്രിക സമര്‍പ്പിച്ചിരുന്നത്. സംഘടന അംഗങ്ങള്‍ക്കിടയില്‍ തനിക്കെതിരായ വികാരം ശക്തമായിരിക്കെ പത്രിക പിന്‍വലിക്കാനാണ് ജഗദീഷ് ആലോചിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ജഗദീഷ് നടത്തിയ പല പ്രസ്താവനകളും സംഘടനയ്ക്കു അവമതിപ്പ് ഉണ്ടാക്കുന്നതായിരുന്നു. 'ഒറ്റയാന്‍' പരിവേഷത്തിനാണ് ജഗദീഷ് ശ്രമിക്കുന്നത്. ഈ മനോഭാവവും വെച്ച് താരസംഘടനയെ മുന്നോട്ടുകൊണ്ടുപാകാന്‍ ജഗദീഷിനു സാധിക്കില്ലെന്നാണ് പല അഭിനേതാക്കളുടെയും പക്ഷം.

ജഗദീഷിനെതിരെ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് താരങ്ങള്‍ക്കിടയില്‍ പ്രചാരണം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നടി ശ്വേത മേനോനും താരസംഘടനയുടെ തലപ്പത്തേക്ക് മത്സരിക്കുന്നുണ്ട്. ശ്വേതയ്ക്കാണ് സംഘടനയ്ക്കുള്ളില്‍ കൂടുതല്‍ പിന്തുണ. നടന്‍മാരായ ദേവന്‍, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍ എന്നിവരും പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

മത്സരരംഗത്തു നിന്ന് മാറാന്‍ ജഗദീഷ് സന്നദ്ധത അറിയിച്ചിരുന്നു. വനിതകള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് പിന്മാറ്റമെന്നാണ് ജഗദീഷിന്റെ പറയുന്നത്. തലപ്പത്തേക്ക് ഒരു വനിത വരികയാണെങ്കില്‍ താന്‍ മത്സരരംഗത്തുനിന്ന് വിട്ടുനില്‍ക്കുമെന്ന് ജഗദീഷ് ഇന്നലെ പറഞ്ഞു. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും ഇക്കാര്യം വ്യക്തിപരമായി അറിയിച്ചിട്ടുണ്ട്. ഇവരുടെ അഭിപ്രായം കൂടി ആരാഞ്ഞശേഷം ആയിരിക്കും പത്രിക പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :