'നേര്' ചിത്രീകരണം പൂര്‍ത്തിയായി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 6 ഒക്‌ടോബര്‍ 2023 (12:29 IST)
മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'നേര്'. ചിങ്ങം 1ന് നിര്‍മ്മാതാക്കള്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു.കഴിഞ്ഞ ദിവസം (ഒക്ടോബര്‍ 5ന്) ടീം ചിത്രീകരണം പൂര്‍ത്തിയാക്കി.'എല്‍2ഇ - എംപുരാന്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനായി മോഹന്‍ലാലിന് ഡല്‍ഹിയിലേക്ക് പോകേണ്ടതിനാല്‍ നേരത്തെ തന്നെ അദ്ദേഹത്തിന്റെ ഭാഗത്തിന്റെ ചിത്രീകരണം നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു.
  
 ഉടന്‍ തന്നെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേക്ക് കടക്കും.അനശ്വര രാജന്‍, ഗണേഷ് കുമാര്‍, ജഗദീഷ് ഉള്‍പ്പെടെയുള്ള താരനിര സിനിമയിലുണ്ട്.
 പ്രിയാമണിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 
 
 ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാലാമത്തെ സിനിമയാണ് നേര്. വക്കീല്‍ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നു.ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേര്‍ന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയാമണി, സിദ്ദീഖ്, നന്ദു, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, മാത്യു വര്‍ഗീസ്, കലേഷ്, രമാദേവി, കലാഭവന്‍ ജിന്റോ, രശ്മി അനില്‍, ഡോ.പ്രശാന്ത് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :