എടാ മോനെ ഷമ്മി ഒക്കെ പഴയതായില്ലേ?യുസി കോളേജിനെ ഇളക്കിമറിച്ച് ഫഹദ് ഷോ,നടന്റെ കിടിലന്‍ ഡാന്‍സ് !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 27 മാര്‍ച്ച് 2024 (10:08 IST)
ഫഹദ് ഫാസില്‍ ആവേശത്തിലാണ്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഡാന്‍സ് കളിച്ചാണ് തന്റെ സന്തോഷം നടന്‍ പ്രകടിപ്പിക്കുന്നത്. നടന്റെ പുതിയ സിനിമയായ ആവേശത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ആലുവ യുസി കോളേജില്‍ നടന്ന പരിപാടിയില്‍ നടന്‍ പങ്കെടുത്തിരുന്നു.

കുമ്പളങ്ങി നൈറ്റ്‌സിലെ ഷമി പറഞ്ഞ ഹിറ്റ് ഡയലോഗും ഫഹദ് ഫാസില്‍ വേദിയില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ഡാന്‍സ് ആയിരുന്നു ഫഹദിനെ കോളേജിലേക്ക് സ്വീകരിച്ചത്. ഇതിനിടെ വേദിയിലെത്തിയ ഫഹദ് ഫാസിലിനെ 'ഷമ്മി ഹീറോ ആടാ' എന്ന ഡയലോഗ് ഒരേ സ്വരത്തില്‍ വിദ്യാര്‍ത്ഥികള്‍ വിളിച്ചുപറഞ്ഞു. വിദ്യാര്‍ഥികളോട് ഫഹദ് കിടിലന്‍ മറുപടിയും നല്‍കി.

എടാ മോനെ ഷമ്മി ഒക്കെ പഴയതായില്ലേ, എടാ മോനെ' എന്ന ഷമ്മിയുടെ ഡയലോഗ് പറഞ്ഞുകൊണ്ട് ഫഹദ് ഫാസില്‍ സംസാരിച്ചു തുടങ്ങുകയായിരുന്നു.


രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ആവേശം വിഷു റിലീസായി ഏപ്രില്‍ 11ന് പ്രദര്‍ശനത്തിനെത്തും.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :