കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 17 മെയ് 2021 (15:09 IST)
അരുണ്‍ വിജയ് നായകനാകുന്ന ബോര്‍ഡര്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് സംവിധായകന്‍ അറിവഴകന്‍. അടുത്തിടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരുന്നു. ഇപ്പോളിതാ സംവിധായകന്‍ നയന്‍താരയുമായി കൈകോര്‍ക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തില്‍ നയന്‍താരയെ ആയിരിക്കും നായിക എന്നായിരുന്നു വിവരം. പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സംവിധായകനുമായി അടുത്ത വൃത്തങ്ങള്‍ തള്ളി. റിപ്പോര്‍ട്ടുകള്‍ ശരിയല്ല എന്നാണ് ടീം അറിയിച്ചത്.
വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന 'കാത്തുവാക്കുള്ളെ രണ്ടു കാതല്‍' എന്ന സിനിമയുടെ തിരക്കിലാണ് നയന്‍താര. നിലവിലെ സാഹചര്യത്തില്‍ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ് ആണ്. അടുത്തിടെയാണ് രജനികാന്തിന്റെ അണ്ണാത്തെ ചിത്രീകരണത്തിനായി നടി ഹൈദരാബാദില്‍ എത്തിയത്. ആ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി രജനി ചെന്നൈയില്‍ തിരിച്ചെത്തി.