കെഎസ്‌യു ക്ഷണിച്ചു,വിക്ടോറിയ കോളേജില്‍ പോയി,ബിജെപിയുടെയും കൂടെ നിന്നിട്ടുണ്ട്,എല്ലാ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയും വേണമെന്ന് ആര്‍.എല്‍.വി. രാമകൃഷ്ണന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 25 മാര്‍ച്ച് 2024 (10:57 IST)
നിറത്തിന്റെ പേരില്‍ തനിക്കുണ്ടായ അനുഭവത്തെ ആരും രാഷ്ട്രീയമായി കാണരുതെന്ന് നര്‍ത്തകന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍. ഈ വിഷയത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയും അദ്ദേഹം തേടി. കറുത്ത നിറത്തിന്റെ പേരില്‍ വിഷമതകള്‍ അനുഭവിച്ച തന്‍ഹ ഫാത്തിമ നായികയായി എത്തിയ കുരുവിപ്പാപ്പ എന്ന സിനിമ കാണാന്‍ എത്തിയപ്പോള്‍ സുരേഷ് ഗോപി നൃത്ത പരിപാടിക്ക് വിളിച്ച കാര്യത്തെക്കുറിച്ചും കൂടി രാമകൃഷ്ണന്‍ സംസാരിച്ചു. സുരേഷ് ഗോപിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

സുരേഷ് ഗോപി ക്ഷണിച്ച പരിപാടിക്ക് പോവാന്‍ സാധിക്കാതിരുന്നത് അതേദിവസം മറ്റൊന്ന് ഏറ്റു പോയത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയുമായുള്ള ഫോണ്‍ സംഭാഷണം ഒരു റിപ്പോര്‍ട്ടറുടെ ഫോണില്‍ നിന്നായിരുന്നു. സുരേഷ് ഗോപിയെ വിളിച്ചു തന്ന റിപ്പോര്‍ട്ടര്‍ തന്നെയാണ് ലൗഡ് സ്പീക്കറില്‍ ഇട്ടത്. കുറേക്കാലത്തിന് ശേഷമാണ് ഒരു സിനിമ നടനുമായി സംസാരിക്കുന്നത്. എല്ലാ പാര്‍ട്ടികളും പിന്തുണച്ചിട്ടുണ്ട്. പാലക്കാട് വിക്ടോറിയ കോളേജില്‍ പോയത് കെഎസ്യുവിന്റെ ക്ഷണം അനുസരിച്ചാണ്. ബിജെപിയുടെയും കൂടെ നിന്നിട്ടുണ്ട്. രാമകൃഷ്ണന്‍ പറഞ്ഞു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :