കോട്ടയം ജില്ലാ കലോത്സവം നടക്കുമ്പോഴായിരുന്നു ആ സംഭവം,ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി നടി മിയ ജോര്‍ജ്

കെ ആര്‍ അനൂപ്| Last Modified ശനി, 23 മാര്‍ച്ച് 2024 (10:37 IST)
ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി നടി മിയ ജോര്‍ജ്.സാറിനെതിരെ വളരെ അധിക്ഷേപിക്കുന്ന രീതിയില്‍ ഒരാള്‍ സംസാരിക്കുന്നൊരു വിഡിയോ കാണാനിടയായി. ഈ സമയത്ത് രാമകൃഷ്ണന്‍ സാറിനെക്കുറിച്ച് എനിക്കുണ്ടായ നല്ല അനുഭവം നിങ്ങളുമായി പങ്കുവയ്ക്കണമെന്നു തോന്നി. കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ്
ഞാന്‍ പ്ലസ് വണ്ണില്‍ പഠിക്കുന്ന സമയത്താണ്.

പാലായില്‍ കോട്ടയം ജില്ലാ കലോത്സവം നടക്കുകയായിരുന്നു. അവിടെ വച്ച് മോഹിനിയാട്ട മത്സരത്തിനിടെയുണ്ടായ സംഭവമാണ് ഞാന്‍ പറയുന്നതെന്ന് നടി വീഡിയോയില്‍ പറയുന്നു.
ഒരു പുരുഷ കലാകാരന്റെ മോഹിനിയാട്ടം 'കാക്കയുടെ നിറം' കാരണം വളരെ മോശമാണെന്ന് പേരൊന്നും പറയാതെ കലാമണ്ഡലം സത്യഭാമ അഭിപ്രായപ്പെട്ടത് കേരളക്കരയില്‍ വലിയ വിവാദമായി മാറിയിരുന്നു. ഒരു യൂട്യൂബ് ചാനല്‍ നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു സത്യഭാമയുടെ പരാമര്‍ശം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :