'ഇന്ത്യന്‍ 2' നിര്‍മ്മിക്കാന്‍ ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും, ചിത്രീകരണം ഇന്നുമുതല്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 24 ഓഗസ്റ്റ് 2022 (12:02 IST)
ബിഗ് ബജറ്റ് ചിത്രം ഇന്ത്യന്‍ 2 ചിത്രീകരണം ഇന്ന് പുനരാരംഭിക്കും. കമല്‍ഹാസന്‍ ചിത്രം നിര്‍മ്മിക്കാന്‍ തമിഴ് സിനിമയിലെ ഒരു വലിയ ബാനര്‍ കൂടി ചേര്‍ന്നു. നടന്‍ ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് നിര്‍മ്മാണത്തില്‍ പങ്കാളികളാകും.സുഭാസ്‌കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.

ചെന്നൈയിലാണ് ചിത്രീകരണം പുനരാരംഭിക്കുക. സെറ്റ് നിര്‍മ്മാണത്തിന്റെ ജോലികള്‍ ഇതിനോടകം പൂര്‍ത്തിയായി.കാജല്‍ അഗര്‍വാളും ബോബി സിംഹയും ഉള്‍പ്പെടുന്ന രംഗങ്ങളാണ് ആദ്യം ഷൂട്ട് ചെയ്യുക എന്നതാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. കമല്‍ഹാസന്‍ എത്താന്‍ വൈകും. അദ്ദേഹം യുഎസില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ടീമിനൊപ്പം ചേരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :