കമല്‍ ഹാസന്‍ എത്തിയാലും കാജല്‍ അഗര്‍വാള്‍ വരാന്‍ വൈകും, 'ഇന്ത്യന്‍ 2' ചിത്രീകരണം പുനരാരംഭിക്കുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 24 ഓഗസ്റ്റ് 2022 (09:09 IST)
സിനിമ പ്രേമികളുടെ കാത്തിരിപ്പിന് വിരാമം. കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന 'ഇന്ത്യന്‍ 2' ചിത്രീകരണം പുനരാരംഭിക്കുന്നു.ഷൂട്ടിംഗ് ഓഗസ്റ്റ് 25 മുതല്‍ തുടങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍.കമല്‍ഹാസന്‍ സെപ്റ്റംബര്‍ ആദ്യവാരം മാത്രമേ സെറ്റുകളില്‍ ജോയിന്‍ ചെയ്യുകയുള്ളൂ.സിദ്ധാര്‍ത്ഥ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ് എന്നിവരടങ്ങുന്ന രംഗങ്ങള്‍ അതുവരെ ചിത്രീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കമല്‍ഹാസന്‍ സെപ്റ്റംബര്‍ 5 മുതല്‍ ടീമിനൊപ്പം ഉണ്ടാകും.സെപ്റ്റംബര്‍ പകുതിയോടെ താന്‍ ജോയിന്‍ ചെയ്യുമെന്ന് നടി കാജല്‍ അഗര്‍വാള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.ഐശ്വര്യ രാജേഷിനൊപ്പം നടന്‍ ഡല്‍ഹി ഗണേഷും ചിത്രത്തിന്റെ ഭാഗമാണ്. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കും.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :