മമ്മൂട്ടിക്ക് പറ്റുമെങ്കിൽ എനിക്കും സാധിക്കും, ലവ് യൂ ഇച്ചാക്കാ... : മോഹൻലാലിന്റെ വിളി ഏറ്റെടുത്ത് റഹ്മാൻ

നീലിമ ലക്ഷ്മി മോഹൻ| Last Modified വ്യാഴം, 7 നവം‌ബര്‍ 2019 (15:06 IST)
മലയാളത്തിൽ മമ്മൂട്ടിക്കൊപ്പം എൺപതുകളിൽ നിറഞ്ഞ് നിന്ന നായകനാണ് റഹ്മാൻ. ആ കാലങ്ങളിൽ ചിത്രങ്ങളിൽ മമ്മൂട്ടിയും മമ്മൂട്ടി ചിത്രങ്ങളിൽ റഹ്മാനം ഉണ്ടാകുമായിരുന്നു. ഇരുവരുടെയും ചിത്രങ്ങൾ മിക്കതും സൂപ്പർഹിറ്റുമായിരുന്നു. ഒരിടവേളയ്ക്ക് ശേഷം രാജമാണിക്യം എന്ന ചിത്രത്തിലൂടെ തിരിച്ച് വരവ് നടത്തിയപ്പോൾ മമ്മൂട്ടി തന്നെ എത്രത്തോളം സഹായിച്ചിട്ടുണ്ടെന്ന് നേരത്തേ റഹ്മാൻ വ്യക്തമാക്കിയിരുന്നു.

സിനിമാത്തിരക്കുകള്‍ക്കിടെ റഹ്മാന്‍ പങ്കുവെച്ച പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഫോട്ടോയ്ക്ക് താഴെ നടന്‍ കുറിച്ച അടിക്കുറിപ്പായിരുന്നു ശ്രദ്ധേയമായി മാറിയത്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും മമ്മൂട്ടി തന്നെയാണ് റഹ്മാന് പ്രചോദനമായിരിക്കുന്നതെന്ന് ഈ കുറിപ്പിൽ വ്യക്തമാണ്.

‘എന്റെ പ്രിയപ്പെട്ട മമ്മൂട്ടിയ്ക്ക് സാധിക്കുമെങ്കില്‍ എനിക്കും പറ്റും. ഇതാണ് എന്റെ ലക്ഷ്യം. ലവ് യൂ മൈ ഇച്ചാക്ക‘ എന്നാണ് റഹ്മാന്‍ കുറിച്ചത്. മമ്മൂട്ടിയുമായി ഏറെ നാളായി അടുത്ത സൗഹൃദമുളള താരം കൂടിയാണ് റഹ്മാന്‍. റഹ്മാനെ കൂടാതെ മോഹൻലാലും മമ്മൂട്ടിയെ വിളിക്കുന്നത് ഇച്ചാക്ക എന്നാണ്. ഇതും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന തുപ്പരിവാലന്‍ 2 ആണ് റഹ്മാന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ തമിഴ് ചിത്രം. വിശാലും പ്രസന്നയും മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തിലാണ് റഹ്മാനും എത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :