എന്റെ ഫ്ലാറ്റിൽ നിന്നും ആരേയും അറ‌സ്റ്റ് ചെയ്തിട്ടില്ല, എല്ലാം നുണക്കഥകൾ?; പ്രതികരണവുമായി സിദ്ധാർത്ഥ് ഭരതൻ

പ്രതികരണവുമായി സിദ്ധാര്‍ത്ഥ് ഭരതന്‍, ഫ്‌ളാറ്റില്‍ നിന്ന് പ്രതിയെ പിടികൂടിയെന്ന വാര്‍ത്ത തെറ്റ്

aparna shaji| Last Modified ബുധന്‍, 22 ഫെബ്രുവരി 2017 (15:22 IST)
നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സംവിധായകനും യുവനടനുമായ സിദ്ധാർത്ഥ് ഭരതൻ പ്രതികരണവുമായി രംഗത്ത്. കേസില്‍ സംവിധായകനും നടനുമായ ആളുടെ ഫ്‌ളാറ്റില്‍ നിന്ന് പ്രതികളിലൊരാളെ പിടികൂടിയതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് താനാണെന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത വേദനയുണ്ടാക്കിയെന്ന് സിദ്ധാർത്ഥ് പ്രതികരിച്ചു.

വ്യാജവാര്‍ത്തയുടെ ആഘാതത്തിലാണ് താനെന്ന് സിദ്ധാർത്ഥ് പറഞ്ഞു. തന്റെ ഫ്‌ളാറ്റില്‍ നിന്ന് ആരെയും പിടികൂടിയിട്ടില്ല. രാവിലെ മുതല്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വിശദമായി പ്രതികരിക്കാമെന്നാണ് ആലോചിക്കുന്നത്. വ്യാജവാര്‍ത്തയുണ്ടാക്കിയ ആഘാതം മാറിയതിന് ശേഷം ഇക്കാര്യത്തില്‍ താൻ ശക്തമായി പ്രതികരിക്കുമെന്നും സിദ്ധാർത്ഥ് ഭരതൻ വ്യക്തമാക്കി.


നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മലയാളത്തിലെ പ്രമുഖ നടനെ ചോദ്യം ചെയ്തതായും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ, ആലുവയില്‍ വച്ച് പോലീസ് ചോദ്യം ചെയ്ത നടന്‍ താനല്ലെന്നും ഇതിനു പിന്നിൽ ശക്തമായ നീക്കങ്ങ‌ളാണ് നടക്കുന്നതെന്നും ദിലീപ് പ്രതികരിച്ചിരുന്നു. സംഭവത്തിൽ ഹണി ബീ എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :