aparna shaji|
Last Modified ബുധന്‍, 22 ഫെബ്രുവരി 2017 (13:31 IST)
ഒരേ വർഷം, ഒരേ മാസം, ഒരേ ദിവസം ഒരു നടന്റെ ഒരു സിനിമയാകും റിലീസ് ആവുക. എന്നാൽ 1986 ഏപ്രിൽ 11 മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം പ്രത്യേകതയുള്ളൊരു ദിവസമായിരുന്നു. തന്റെ മൂന്ന് സിനിമകൾ റിലീസ് ചെയ്ത ദിവസം. മമ്മൂട്ടിയോടൊപ്പം കലൂർ ഡെന്നിസ് കൂടി ചേർന്നപ്പോൾ അത് ലോക സിനിമയിലെ തന്നെ റെക്കോർഡ് ആയിമാറി.
ഒരു കാലഘട്ടത്തില്‍ മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു മമ്മൂട്ടിയും കലൂര്‍ ഡെന്നീസും. ഏകദേശം ഇരുപത്തിമൂന്നോളം മമ്മൂട്ടി സിനിമകള്‍ക്ക് വേണ്ടി കലൂര്‍ ഡെന്നീസ് എഴുതി. കെ മധുവിന്റെ സംവിധാനത്തില്‍ എത്തിയ മലരും കിളിയും, ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ക്ഷമിച്ചു എന്നൊരു വാക്ക്, പിജി വിശ്വംബരന്‍ സംവിധാനം ചെയ്ത പ്രത്യേകം ശ്രദ്ധയ്ക്ക് എന്നിവ ആയിരുന്നു ആ മമ്മൂട്ടി ചിത്രങ്ങൾ.
ഒരേ ദിവസം വ്യത്യസ്ത സംവിധായകര്‍ സംവിധാനം ചെയ്ത മമ്മൂട്ടിയുടെ മൂന്ന് സിനിമകള്‍ റിലീസ് ചെയ്തു. എന്നാല്‍ ഈ മൂന്ന് സിനിമകള്‍ക്കും സംഭാഷണമെഴുതിയത് കലൂര്‍ ഡെന്നീസാണ്. ലോക സിനിമാ ചരിത്രത്തില്‍ ഇങ്ങനെ ഒരു കൗതുകം അതിനും മുമ്പും ശേഷവും സംഭവിച്ചിട്ടില്ല.