'ഇനിയുള്ള യാത്രകള്‍ ഒറ്റയ്ക്ക് പോകാനാണ് ഇഷ്ടം’

മഞ്ജു വാര്യര്, റേഡിയോ ജോക്കി, ദിലീപ്, മീനാക്ഷി, സിനിമ
Last Modified വെള്ളി, 6 ജൂണ്‍ 2014 (16:18 IST)
'ഇനിയുള്ള യാത്രകള്‍ ഒറ്റയ്ക്ക് പോകാനാണ് ഇഷ്ടം' പറയുന്നത് മലയാളത്തിന്റെ പ്രിയ മഞ്ജു വാര്യര്‍. ഒരു റേഡിയോ ജോക്കിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമ്പോഴാണ് മഞ്ജു തന്റെ മനസ് വെളിവാക്കിയത്. ‘മഞ്ജുവിനു യാത്ര വലിയ ഇഷ്ടമാണല്ലോ, മലയാള സിനിമയില്‍ നിന്ന് ഒരാളെ കൂടി യാത്രയ്ക്ക് കൂട്ടാം എന്ന് പറഞ്ഞാല്‍ ആരെ കൂട്ടും?’ എന്ന ചോദ്യത്തിനാണ് മഞ്ജു ഇങ്ങനെ മറുപടി പറഞ്ഞത്.

ദിലീപുമായുള്ള ഒരു യാത്ര ഇനിയും ആഗ്രഹിക്കുന്നുണ്ടോ എന്ന ദ്വയാര്‍ഥമുള്ള ചോദ്യത്തിന് കൃത്യതയോടെയാണ് മഞ്ജു മറുപടി നല്‍കിയത്. ദിലീപ് വിവാഹമോചനം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ പശ്ചാത്തലത്തിലായിരുന്നു ചോദ്യം.

തന്റെ 19ാം വയസിലാണ് ദിലീപിനൊപ്പം ജീവിത യാത്ര തുടങ്ങിയത്. 16 വര്‍ഷങ്ങള്‍ക്കു ശേഷം മഞ്ജുവിന്റെ സാന്നിധ്യം വേണ്ടതില്ലെന്നു കഴിഞ്ഞ ദിവസം ദിലീപ് കുടുംബ കോടതിയില്‍ ബന്ധം വേര്‍പ്പെടുത്തുന്നതിനുള്ള അപേക്ഷ നല്‍കുന്നതിലൂടെ വ്യക്തമാക്കിയിരുന്നു. മഞ്ജു ബന്ധം പിരിയുന്നതില്‍ ഇതുവരെ തന്റെ അഭിപ്രായം വ്യക്തമായി പറഞ്ഞിട്ടില്ലെങ്കിലും പാസ്‌പോര്‍ട്ടില്‍ നിന്ന് ദിലീപിന്റെ പേര് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് മാറ്റിയിരുന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം സിനിമാ ലോകത്തേക്ക് തിരിച്ചു വന്ന മഞ്ജു വിന്റെ ‘ഹൗ ഓള്‍ഡ് ആര്‍ യു’ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :