മമ്മൂട്ടിയും മോഹൻലാലും സൈഡ് പ്ലീസ്; തൊട്ടതെല്ലാം പൊന്നാക്കുന്ന ബേസിൽ

നിഹാരിക കെ എസ്| Last Modified ശനി, 23 നവം‌ബര്‍ 2024 (16:02 IST)
കണ്ടാൽ ഒരു നിഷ്കളങ്കൻ ലുക്ക്, എന്നാൽ വർക്കോ? അസാധ്യം! അതാണ് ബേസിൽ ജോസഫ്. സംവിധായകനായും നടനായും പ്രേക്ഷകരുടെ പൾസ് അറിഞ്ഞ് സിനിമ ചെയ്യുന്നയാൾ. തനിക്ക് കിട്ടുന്ന കഥാപാത്രം, അതിനി നായകനായാലും സഹനടനായാലും കാമിയോ റോൾ ആയാലും പ്രേക്ഷകരെ കയ്യിലെടുത്തിട്ടേ അടങ്ങൂ എന്ന തരത്തിലാണ് ബേസിലിന്റെ അഭിനയം. അതിൽ അയാൾ വിജയിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ നാല് വർഷത്തെ കണക്കെടുത്ത് നോക്കിയാൽ മലയാള സിനിമയ്ക്ക് സ്ഥിരമായി വിജയം സമ്മാനിക്കുന്നത് ബേസിൽ ആണെന്ന് അറിയാൻ കഴിയും.

തൊട്ടതെല്ലാം പൊന്ന് എന്ന് പറയുന്ന പോലെ ചെയ്യുന്ന പടങ്ങൾ എല്ലാം ഹിറ്റ്. അതിന്റെ സീക്രട്ട് എന്താണെന്ന് മറ്റ് പല യൂത്ത് നടന്മാരും ബേസിലിനോട് ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനപ്രിയ താരം എന്ന ടാഗ്‌ലൈൻ ഇനി ചേരുക ബേസിലിനാകും. നിലവിൽ മലയാള സിനിമയിലെ മിനിമം ഗ്യാരണ്ടിയുള്ള ഒരേയൊരു നായകൻ ആണ് ബേസിൽ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സൂക്ഷ്മദർശിനി അത് അടിവരയിടുന്നു.

2020 മുതൽ 24 വരെയുള്ള ഈ നാല് വർഷത്തെ കണക്കെടുത്ത് നോക്കിയാൽ ബേസിൽ ജോസഫിന്റെ ഹിറ്റ് 7 സിനിമകളാണ്. ഒരുകാലത്ത് ബോക്സ് ഓഫീസിന്റെ പൾസ് അറിഞ്ഞ് സിനിമകൾ ചെയ്തിരുന്ന മോഹൻലാൽ, നിവിൻ പോളി തുടങ്ങിയവർ ബേസിലിന്റെ എങ്ങുമെത്താതെ നിലയുറപ്പിക്കുകയാണ്. ബേസിൽ മത്സരിക്കുന്നത് മമ്മൂട്ടിയോടാണ്. ഓരോ വർഷവും അപ്‌ഡേറ്റഡാകുന്ന മമ്മൂട്ടിക്കൊപ്പം. മമ്മൂട്ടിക്കും 7 ഹിറ്റുകളുണ്ട്. നിർമാതാക്കൾക്ക് നഷ്ടമുണ്ടാക്കാത്ത മിനിമം ഗ്യാരന്റി നടൻ എന്ന ടാഗ് നേടുക എന്നതും ചെറിയ കാര്യമല്ല.

2020 ൽ ജാനെമാൻ, 21 ൽ സംവിധായക കുപ്പായമണിഞ്ഞ് മിന്നൽ മുരളി. സിനിമ തിയേറ്റർ റിലീസ് ആയിരുന്നില്ലെങ്കിലും ഓ.ടി.ടി റിലീസ് ആയിട്ടാണെങ്കിലും നിർമാതാവ് പണം വാരി എന്ന് തന്നെ പറയാം. തന്നെ കണ്ട് പണമിറക്കുന്ന നിർമാതാക്കൾക്ക് നഷ്ടബോധം തോന്നരുത് എന്നൊരു വാശി ബേസിലിന് ഉള്ളത് പോലെ. ആ വാശി ഊട്ടി ഉറപ്പിക്കുന്ന സിനിമകളായിരുന്നു പിന്നീട് വന്നത്.

2022 ൽ ബേസിലിന്റെ മാർക്കറ്റ് കൂടി. പാലത്ത് ജാൻവർ, ജയ ജയ ജയ ജയഹേ എന്നീ ചിത്രങ്ങൾ ബേസിൽ ഒറ്റയ്ക്ക് തോളിലേറ്റി. വേറെയും ഒന്ന് രണ്ട് സിനിമകളിൽ സഹനടനായി അഭിനയിച്ചു. ഏകദേശം പത്ത് കോടിക്കടുത്ത് സിനിമ കളക്ട് ചെയ്തു. ബഡ്ജറ്റ് അനുസരിച്ച് നോക്കുകയാണെങ്കിൽ ഇത് ഹിറ്റാണ്. പിന്നാലെ ഇറങ്ങിയ ജയ ജയ ജയ ജയഹേ വമ്പൻ ഹിറ്റായിരുന്നു. വെറും 8 കോടി മുടക്കി നിർമിച്ച ഈ സിനിമ 50 കോടിക്കടുത്താണ് കളക്ഷൻ നേടിയത്.

2023 ഉം ബേസിലിന്റെ വർഷമാണ്. അഞ്ച് സിനിമകളിൽ അഭിനയിച്ചെങ്കിലും രണ്ട് എണ്ണമാണ് ബേസിലിനെ മാർക്കറ്റ് ചെയ്ത് റിലീസ് ആയത്. ഫാലിമിയും ഗുരുവായൂർ അമ്പലനടയിലും. ഇതിൽ ഗുരുവായൂർ പൃഥ്വിയുടെ കൂടി സിനിമയാണ്. ഫാലിമി 15 കോടിക്കടുത്ത് നേടിയപ്പോൾ, ഗുരുവായൂർ അമ്പലനടയിൽ 60 കോടിയിലധികം നേടി. ആ ലിസ്റ്റിലേക്ക് ഇനി സൂക്ഷമദർശിനിയും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

ചോക്ലേറ്റ് കഴിച്ച കുഞ്ഞിന് അസുഖം, മൂത്രപരിശോധനയില്‍ ...

ചോക്ലേറ്റ് കഴിച്ച കുഞ്ഞിന് അസുഖം, മൂത്രപരിശോധനയില്‍ ഡിപ്രസന്റിന്റെ സാന്നിധ്യം കണ്ടെത്തി
കോട്ടയത്താണ് സംഭവം. കഴിഞ്ഞ മാസം സ്‌കൂളില്‍ വച്ച് ചോക്ലേറ്റ് കഴിച്ചതിനെ തുടര്‍ന്ന് ...

ജോര്‍ദാന്‍ വഴി ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിച്ച മലയാളി ...

ജോര്‍ദാന്‍ വഴി ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിച്ച മലയാളി വെടിയേറ്റ് മരിച്ചു
ജോര്‍ദാന്‍ വഴി ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിച്ച മലയാളി വെടിയേറ്റ് മരിച്ചു. തുമ്പ ...

ട്രംപ് കാലത്തെ അമേരിക്കൻ ജീവിതം ഭയാനകം, നാടുവിടുകയാണെന്ന് ...

ട്രംപ് കാലത്തെ അമേരിക്കൻ ജീവിതം ഭയാനകം, നാടുവിടുകയാണെന്ന് ജെയിംസ് കാമറൂൺ
ട്രംപിന് കീഴില്‍ ചരിത്രപരമായ പല നിലപാടുകളില്‍ നിന്നും അമേരിക്ക പിന്നോട്ട് പോവുകയാണെന്നും ...

ഇടുക്കി ഗോൾഡ് ഉള്ളത് കൊണ്ടല്ലെ സിനിമയായത്, സിനിമയിൽ വയലൻസ് ...

ഇടുക്കി ഗോൾഡ് ഉള്ളത് കൊണ്ടല്ലെ സിനിമയായത്, സിനിമയിൽ വയലൻസ് കാണിച്ച് വളർന്ന ആളാണ് ഞാനും: സുരേഷ് ഗോപി
ഓരോ കുട്ടിയും ജനിച്ചുവീഴുന്നത് രാജ്യമാകുന്ന കുടുംബത്തിലേക്കാണ്. അവര്‍ പാഴായി പോയിക്കൂടാ. ...

അക്രമത്തിന് യുവാക്കളില്‍ സ്വാധീനം ഉണ്ടാക്കാന്‍ സിനിമയ്ക്ക് ...

അക്രമത്തിന് യുവാക്കളില്‍ സ്വാധീനം ഉണ്ടാക്കാന്‍ സിനിമയ്ക്ക് സാധിക്കും: റിമ കല്ലിങ്കല്‍
അക്രമത്തിന് യുവാക്കളില്‍ സ്വാധീനം ഉണ്ടാക്കാന്‍ സിനിമയ്ക്ക് സാധിക്കുമെന്ന് നടി റിമ ...