കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 24 ജൂലൈ 2023 (15:08 IST)
രണ്ട് പതിറ്റാണ്ടിലേറെയായി ഹിന്ദി ചലച്ചിത്രലോകത്ത് ഹൃത്വിക് റോഷന്‍ ഉണ്ട്. അഭിനയത്തിന്റെ പാതയില്‍ നിന്നും സംവിധാന ലോകത്തേക്ക് തിരിയുകയാണ് നടന്‍. സിനിമയ്ക്ക് വേണ്ടിയല്ല, പരസ്യ ചിത്രത്തിന് വേണ്ടിയാണെന്നാണ് താരം സംവിധായക തൊപ്പി അണിയുന്നത്.
പ്രശസ്തമായ ഒരു ബ്രാന്‍ഡിന്റെ പരസ്യചിത്രം ഹൃത്വിക് റോഷന്‍ സംവിധാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വൈകാതെ തന്നെ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ഹൃത്വിക്കിനോട് താന്‍ പറയാറുണ്ടെന്ന് സംവിധായകന്‍ സിദ്ധാര്‍ത്ഥ ആനന്ദ് ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.
വാറിന് ശേഷം സിദ്ധാര്‍ത്ഥ് ആനന്ദുമായി നടന്‍ വീണ്ടും ഒന്നിക്കുന്ന ഫൈറ്റര്‍ ഒരുങ്ങുകയാണ്. ചിത്രം ജനുവരിയില്‍ പുറത്തിറങ്ങും.അനില്‍ കപൂര്‍, ദീപിക പദുക്കോണ്‍ തുടങ്ങിയ താരങ്ങള്‍ സിനിമയിലുണ്ട്.
ജൂനിയര്‍ എന്‍ടിആര്‍, കിയാര അദ്വാനി എന്നിവര്‍ക്കൊപ്പവും വാര്‍ 2 എന്നൊരു സിനിമയും നടന്റേതായി ഒരുങ്ങുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്.അയാന്‍ മുഖര്‍ജിയാണ് സംവിധാനം ചെയ്യുന്നത്.