മോഹന്‍ലാലിന്റെ 'നേര്' ആദ്യദിനം എത്ര നേടി ? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 22 ഡിസം‌ബര്‍ 2023 (09:18 IST)
ഇമോഷണ്‍ കോര്‍ട്ട് റൂം വിഭാഗത്തില്‍പ്പെടുന്ന 'നേര്' കഴിഞ്ഞദിവസമാണ് പ്രദര്‍ശനത്തിന് എത്തിയത്. മികച്ച അഭിപ്രായങ്ങളോടെ തുടങ്ങിയ ചിത്രം ആദ്യദിനം എത്ര നേടി എന്ന് നോക്കാം.


2.80 കോടി രൂപയാണ് ആദ്യദിനം ഇന്ത്യയില്‍ നിന്ന് മാത്രം മോഹന്‍ലാല്‍ ചിത്രം നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തിയറ്ററുകളിലെ മൊത്തത്തിലെ ഒക്യുപെന്‍സി 54.37 ശതമാനമാണ്.

പ്രഭാത ഷോകള്‍: 44.90% , ആഫ്റ്റര്‍നൂണ്‍ ഷോകള്‍: 38.47%, ഈവനിംഗ് ഷോകള്‍: 61.53%,നൈറ്റ് ഷോകള്‍: 72.57% എന്നിങ്ങനെയാണ് തിയറ്ററുകളിലെ ഒക്യുപന്‍സി.

ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാലാമത്തെ സിനിമയാണ് നേര്. വക്കീല്‍ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നു.ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേര്‍ന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയാമണി, സിദ്ദീഖ്, നന്ദു, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, മാത്യു വര്‍ഗീസ്, കലേഷ്, രമാദേവി, കലാഭവന്‍ ജിന്റോ, രശ്മി അനില്‍, ഡോ.പ്രശാന്ത് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഛായാഗ്രാഹണം സതീഷ് കുറുപ്പ്. സംഗീതം വിഷ്ണു ശ്യാമും നിര്‍വഹിക്കുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :