അനുബന്ധ വാര്‍ത്തകള്‍
- പനി ബാധിക്കുന്നതിന് മുൻപ് പേരയ്ക്ക കഴിച്ചിരുന്നതായി യുവാവ്; നിപ പേരയ്ക്കയിൽ നിന്നെന്ന് പ്രാഥമിക റിപ്പോർട്ട്
- ‘വൈറസി’ലെ ശ്രീനാഥ് ഭാസി ഒരു സമ്പൂർണ്ണ പരാജയമോ ?; അല്ലെന്ന് ഡോക്ടര്‍ നെൽസൺ
- ‘ഒരുപാട് കരഞ്ഞു, സ്ക്രീനില്‍ കണ്ടത് ലിനിയെ ആണ്, റിമയുടെ ചോദ്യത്തിന് എനിക്ക് ഉത്തരമില്ലായിരുന്നു’; സജീഷ്
- നിപ പേടിയിൽ തമിഴകവും; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം, അതിർത്തിയിൽ കർശന പരിശോധന!
- ‘ഫക്ക് യു പറഞ്ഞ ഫഹദിനോട് ‘ഇനി മുതല്‍ അത് സാധ്യമല്ലെ’ന്ന് പറഞ്ഞ സീൻ’ - ജീവിതത്തിൽ പിന്തുടർന്ന സംഭാഷണത്തെ കുറിച്ച് റിമ കല്ലിങ്കൽ
'ഇത് ചരിത്ര നിഷേധം, പിണറായിയെ മറന്നൊരു നിപയോ?’ - ആഷിഖ് അബുവിനെതിരെ വിമർശനവുമായി ഹരീഷ് പേരടി
നിപ്പയെ തുരത്തിയ പോരാളികൾക്കുളള ആദരവാണ് ആഷിഖ് അബു ചിത്രമായ വൈറസ്.
പേര് പോലും മലയാളികൾ കേട്ടിട്ടില്ലാത്ത ഒരു വൈറസിനെ കേരളം ചെറുത്ത് തോൽപ്പിച്ച വർഷമാണ് കടന്ന് പോയത്. സർക്കാരും ആരോഗ്യ പ്രവർത്തകരും സാധാരണക്കാരും അടക്കം എല്ലാവരും ഒരുമിച്ച് നിന്നാണ് നിപ്പ പോലൊരു മാരക വൈറസിനെ പ്രതിരോധിച്ചത്. ഇക്കുറി രണ്ടാമതും നിപ്പ വന്നപ്പോഴും കേരളം അതിനെ മറികടക്കുക തന്നെ ചെയ്തു.
നിപ്പയെ തുരത്തിയ പോരാളികൾക്കുളള ആദരവാണ് ആഷിഖ് അബു ചിത്രമായ വൈറസ്. നിപ്പ കാലത്തെ ജീവിത പോരാളികളെ കാണിക്കുന്നതാണ് ചിത്രം. ആരോഗ്യമന്ത്രി കെകെ ശൈലജ അടക്കമുളളവരെ ചിത്രത്തിൽ കാണിക്കുന്നു. എന്നാൽ മുഖ്യമന്ത്രി പിണാറായി വിജയനെ പ്രതിനിധീകരിക്കുന്ന കഥാപാത്രം ചിത്രത്തിലില്ല. ഇതോടെ ചിത്രത്തിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുകയാണ് നടൻ ഹരീഷ് പേരടി.
ഹരീഷ് പേരാടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഏല്ലാ കഥാപാത്രങ്ങളും ഒർജിനലായിട്ടും ശരിക്കും ഒർജിനലായ ഒരാൾ മാത്രം കഥാപാത്രമാവുന്നില്ല.. ഇത്രയും ദീർഘവീക്ഷണമുള്ള ഒരു മുഖ്യമന്ത്രിയെ പരാമർശിക്കാതെ നീപ്പയുടെ ചരിത്രം സിനിമയാക്കുന്നത് ചരിത്ര നിഷേധമാണ്. വരും തലമുറയോട് ചെയ്യുന്ന അനിതിയാണ്. പ്രത്യകിച്ചും സിനിമ എന്ന മാധ്യമം ഒരു പാട് തലമുറയോട് നേരിട്ട് സംസാരിക്കുന്ന ഒരു ചരിത്ര താളായി നില നിൽക്കുന്നതുകൊണ്ടും. ശൈലജ ടീച്ചറുടെ സേവനം മുഖവിലക്കെടുത്തു കൊണ്ടു തന്നെ പറയട്ടെ ഈ പിണറായിക്കാരനെ മറന്ന് കേരള ജനതക്ക് ഒരു നീപ്പകാലവും പ്രളയകാലവും ഓർക്കാനെ പറ്റില്ലാ. മഹാരാജാസിലെ SFIക്കാരനായ നിങ്ങൾക്കു പോലും ഇത് പറ്റിയിട്ടില്ലെങ്കിൽ പിന്നെ ആർക്കാണ് ആഷിക്ക് ചരിത്രത്തിന്റെ മുന്നിൽ തെളിഞ്ഞ് നിൽക്കാൻ പറ്റുക.