അപർണ|
Last Updated:
വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (10:00 IST)
മലയാളത്തിന്റെ മഹാനടൻ, അഭിനയ ചക്രവർത്തി മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ ആണ്. മലയാളത്തിന്റെ സ്വന്തം മമ്മൂക്കയ്ക്ക് പിറന്നാൾആശംസകൾ നേരുകയാണ് സൈബർ ലോകവും മലയാളികളും. താരത്തിന് പിറന്നാള്‍ ആശംസകൾ നേരാനായി കുറച്ച് ആരാധകർ പാതിരാത്രിക്ക് അദ്ദേഹത്തിന്റെ കൊച്ചിയിലെ വീട്ടിലേക്ക് എത്തുകയുണ്ടായി.
മമ്മൂട്ടിയെ കാണാനെത്തിയ ആരാധകരുടെ വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. കാറിൽ നിന്ന് വീടിനുള്ളിലേക്ക് കയറാൻ ഒരുങ്ങുമ്പോഴാണ് ആരാധകർ ഗേറ്റിന് പുറത്ത് പിറന്നാളാശംസകളുമായി എത്തിയത്.
ഹാപ്പി ബെർത്ത്ഡേ
മമ്മൂക്ക എന്ന് അവർ വിളിച്ചുപറഞ്ഞപ്പോൾ. വീടിന് പുറത്തേക്ക് എത്തി. കേക്ക് വേണോ എന്ന് ആരാധകരോട് ചോദിക്കുകയും ചെയ്തു. അതോടെ ആവേശത്തിലായ ആരാധകർ കേക്ക് വേണം എന്ന് വിളിച്ചുപറഞ്ഞു.
പിന്നീട് അൽപസമയത്തിന് ശേഷം കൂടിനിന്ന ആരാധകരുടെ അടുത്തേക്ക് മമ്മൂട്ടിയും ദുൽഖറും ഒരുമിച്ചെത്തി. പിന്നീട് ദുൽഖർ ആരാധകർക്കായി കേക്ക് വിതരണം ചെയ്തു. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.