മനുഷ്യന്‍റെ തലതിരിഞ്ഞ ചിന്തകളെപ്പറ്റി സിനിമയുമായി സലിം പി. ചാക്കോ, “SKEWED _Think Beyond Normal” വരുന്നു!

സലിം പി. ചാക്കോ, SKEWED _Think Beyond Normal, Salim P Chacko
BIJU| Last Modified വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (20:45 IST)
സലിം പി. ചാക്കോ സംവിധാനം ചെയ്യുന്ന SKEWED _Think Beyond Normal
ഷോർട്ട് ഫിലിമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലിസ് ചെയ്തു.

പ്രശ്സ്ത സിനിമ സംവിധായകൻ മധുപാലാണ് ഫേസ് ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലിസ് ചെയ്തത്. "വ്യക്തിത്വത്തിലെ അസ്വഭാവികത സങ്കുചിത ചിന്തകളാകുന്നു......
ആകാശം കടലായും മേഘപടർപ്പുകൾ തിരയായും, നക്ഷത്രങ്ങൾ പ്രകാശ ശലഭങ്ങളായും ഉന്മാദത്തിൽ അൽഭുതങ്ങൾ സൃഷ്ടിക്കുന്നു". ഇതാണ് SKEWED - Think Beyond Normal പറയുന്നത്.

പ്രശാന്ത് ശ്രീധർ, വിഷ്ണു മനോഹരൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം - ജിൻസൺ സക്റിയ , ക്യാമറ - സന്തോഷ് ശ്രീരാഗം, എഡിറ്റിംഗ് , ഗ്രാഫിക്സ് - വിനിഷ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ - അഫ്സൽ എസ്. ,മേക്കപ്പ് - കൃഷ്ണപ്രിയ വിഷ്ണു , ഡിസൈൻ - ശ്രീജിത്ത് ഗംഗാധരൻ / പപ്പൻസ് ഡിസൈൻസ് , പി.ആർ. ഒ - ജോജു ജോർജ് തോമസ്.

സലിം പി. ചാക്കോ ഇതിന് മുൻപ് സമകാലിന സംഭവങ്ങളെ ആധാരമാക്കി The Trend#TRENDING NOW എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :