Last Modified വ്യാഴം, 24 ജനുവരി 2019 (10:11 IST)
സിനിമാ പോസ്റ്ററിൽ സിഗരറ്റ് വലിച്ചുകൊണ്ടും മറ്റും പ്രത്യക്ഷപ്പെട്ടതുകൊണ്ടുതന്നെ തെന്നിന്ത്യൻ താരസുന്ദരി ഹൻസികയ്‌ക്ക് നേരെ വിമർശനങ്ങളുടെ പെരുമഴ ആയിരുന്നു. വിവാദങ്ങളിൽ താരം നിറഞ്ഞുനിൽക്കുമ്പോഴാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ മറ്റൊരു കാര്യം ചർച്ചയാകുന്നത്.
താരസുന്ദരിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ വഴി ലീക്കായതായി പരാതിയുമായി എത്തിയിരിക്കുകയാണ് നടി. അമേരിക്കയില്‍ അവധി ആഘോഷിക്കുന്നതിനിടെ എടുത്ത സ്വകാര്യ ചിത്രങ്ങളാണ് ചോര്‍ന്നത്. സംഭവത്തിന് പിന്നില്‍ ഹാക്കര്‍മാരാണെന്നാണ് സംശയം.
ഹന്‍സിക ന്യൂയോര്‍ക്കില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ആരോ നെറ്റില്‍ എത്തിച്ചത്. നേരത്തെയും ഹന്‍സികയുടെ നഗ്നചിത്രങ്ങള്‍ എന്ന് പറഞ്ഞ് സാമൂഹ്യ മാധ്യമങ്ങളിലുടെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ പുറത്ത് വന്ന ചിത്രങ്ങളെ കുറിച്ച് ഹന്‍സിക ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.