കെ ആര്‍ അനൂപ്|
Last Modified ശനി, 27 ഏപ്രില്‍ 2024 (14:18 IST)
നടന്‍ ദിലീപിന്റെ 'പവി കെയര്‍ ടേക്കര്‍'ന് (Pavi Caretaker) ഇന്നലെ കുടുംബ പ്രേക്ഷകരുടെ വോട്ട് ലഭിച്ചോ? സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ആദ്യം ലഭിച്ചത്.കോമഡിയും റൊമാന്‍സും സെന്റിമെന്റ്‌സുമൊക്കെയായി ഒക്കെ ചേര്‍ന്ന് ഗംഭീര പടം ആണെന്ന റിവ്യൂകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. റിലീസ് ദിനം ഇലക്ഷന്‍ ദിവസം ആയതിനാല്‍ വലിയ കളക്ഷന്‍ നിര്‍മ്മാതാവിന്റെ പെട്ടിയില്‍ വീണില്ല. എന്തായാലും ദിലീപ് ആരാധകരോട് നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. രണ്ടാം ദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ആകുമെന്ന് പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകരും.
ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാരുള്ള സിനിമയില്‍ ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സ്പടികം ജോര്‍ജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജൂഹി ജയകുമാര്‍, ശ്രേയ രുഗ്മിണി, റോസ്മിന്‍, സ്വാതി, ദിലീന രാമകൃഷ്ണന്‍ തുടങ്ങിയ നടിമാരും ദിലീപിനൊപ്പം വേഷമിടുന്നുണ്ട്. അയാള്‍ ഞാനല്ല, ഡിയര്‍ ഫ്രണ്ട് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ ബാനറില്‍ ദിലീപ് തന്നെയാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം രാജേഷ് രാഘവന്‍ തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. കന്നഡയിലും മലയാളത്തിലും ഹിറ്റുകള്‍ സമ്മാനിച്ച മിഥുന്‍ മുകുന്ദനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.
ഛായാഗ്രഹണം- സനു താഹിര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ്- അനൂപ് പത്മനാഭന്‍, കെ. പി. വ്യാസന്‍, എഡിറ്റര്‍- ദീപു ജോസഫ്, ഗാനരചന- ഷിബു ചക്രവര്‍ത്തി, വിനായക് ശശികുമാര്‍, പ്രൊജക്റ്റ് ഹെഡ് - റോഷന്‍ ചിറ്റൂര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- നിമേഷ് എം. താനൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രഞ്ജിത് കരുണാകരന്‍, അസോസിയേറ്റ് ഡയറക്ടര്‍- രാകേഷ് കെ. രാജന്‍, കോസ്റ്റ്യൂംസ്- സഖി എല്‍സ, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ - ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്‌സിങ്- അജിത് കെ. ജോര്‍ജ്, സ്റ്റില്‍സ് - രാംദാസ് മാത്തൂര്‍, ഡിസൈന്‍സ്- യെല്ലോ ടൂത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- സുജിത് ഗോവിന്ദന്‍, കണ്ടെന്റ് ആന്റ് മാര്‍ക്കറ്റിംഗ് ഡിസൈന്‍-പപ്പെറ്റ് മീഡിയ, പി.ആര്‍.ഒ.- എ.എസ്. ദിനേശ്.