1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Do you know this highest paid presenter, now traveling in a luxury car of 50 lakhs

50 ലക്ഷത്തിന്റെ ആഡംബരകാറില്‍ ഇനി യാത്ര, ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഈ അവതാരകനെ നിങ്ങള്‍ക്കറിയാമോ ?

Maniesh Paul
Maniesh Paul
ടെലിവിഷന്‍ ഷോകളിലും അവാര്‍ഡിനേറ്റുകളിലും ഈ മുഖം കാണാതെ ആളുകള്‍ക്ക് പരിപാടി കാണാനാവില്ല. പറഞ്ഞുവരുന്നത് മനീഷ് പോളിനെ കുറിച്ചാണ്. ഹിന്ദിയിലെ ഏറ്റവും വിലപിടിപ്പുള്ള അവതാരകനാണ് ഇദ്ദേഹം. ഏകദേശം 2.50 കോടി രൂപ പ്രതിഫലം വാങ്ങുന്ന താരം.
 
കക്ഷി ചില സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ടെങ്കിലും ഇദ്ദേഹത്തിന്റെ ആങ്കറിംഗ് തന്നെയാണ് പ്രേക്ഷകര്‍ക്ക് പ്രിയം. സോഷ്യല്‍ മീഡിയ ലോകത്തും സൂപ്പര്‍താരമാണ് മനീഷ്. 3.3 മില്യണ്‍ ഫോളോവേഴ്സാണുള്ളത്. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് അവതാരകന്റെ ഒരു സ്വപ്നം പൂവണിഞ്ഞിരിക്കുകയാണ് ഇപ്പോള്‍.
 
കാറുകളിലെ മഹാറാണിയായ മിനി കണ്‍ട്രിമാന്‍ ഗരാജിലെത്തിച്ച സന്തോഷത്തിലാണ് മനീഷ്.ലക്ഷ്വറി എസ്യുവിയെന്നോ ഹാച്ച്ബാക്ക് എന്നോ വിശേഷിപ്പിക്കാവുന്ന ഈ മോഡല്‍ ബോളിവുഡ് സെലിബ്രേറ്റികള്‍ക്കിടയിലെ മിന്നും താരമാണ്.48.10 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള കാറിന് മുംബൈയില്‍ ഏകദേശം 50 ലക്ഷം രൂപയോളം വരും ഓണ്‍-റോഡ് വില.
 
പുതിയ കാര്‍ വാങ്ങിയ വിവരം മനീഷ് പോള്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.'ആന്‍ഡ് അവര്‍ ന്യൂ ബേബി ഇത് ഹോം!'-ഇന്ന് എഴുതി കൊണ്ടാണ് പുതിയ വിശേഷം പങ്കുവെച്ചത്.ഒപ്പം ഭാര്യ സന്‍യുക്തയെയും കാണാം.
അടുത്ത ലേഖനം
ഇനി 150 കോടിയിലേക്ക്, മൂന്നാഴ്ചയ്ക്ക് ശേഷവും 350ല്‍ കൂടുതല്‍ സ്‌ക്രീനുകളില്‍ 'ആവേശം'