അമരീഷ് പുരിയുടെ 87ആം ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

1932 ല്‍ പഞ്ചാബില്‍ ജനിച്ച അമരീഷ് പുരി 39ആം വയസ്സിലാണ് ഇന്ത്യന്‍ സിനിമ ലോകത്തേക്ക് എത്തിയത്.

Last Modified ശനി, 22 ജൂണ്‍ 2019 (13:17 IST)
ഇന്ത്യന്‍ സിനിമയിലെ പ്രിയപ്പെട്ട വില്ലനായ അമരീഷ് പുരിയുടെ 87ആം ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡിൽ‍. നടന്‍ അമരീഷ് പുരിയുടെ ചിത്രമാണ് ഇന്ന് ഗൂഗിളില്‍ ജനങ്ങളെ സ്വീകരിക്കുന്നത്. 1932 ല്‍ പഞ്ചാബില്‍ ജനിച്ച അമരീഷ് പുരി 39ആം വയസ്സിലാണ് ഇന്ത്യന്‍ സിനിമ ലോകത്തേക്ക് എത്തിയത്. തുടര്‍ന്ന് ഹിന്ദി, മറാത്തി, കന്നഡ, പഞ്ചാബി, മലയാളം, തെലുങ്ക്, തമിഴ്, ഇംഗ്ലീഷ് തുടങ്ങി നിരവധി ഭാഷകളിലായി ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവനേകി.

വില്ലന്‍ വേഷങ്ങളിലാണ് അദ്ദേഹം കൂടുതലായും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. 2005-ല്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :