Good Bad Ugly Box Office Collection: ഇത് തലയുടെ തിരിച്ചുവരവ്; ഗുഡ് ബാഡ് അഗ്ലിയുടെ ബോക്‌സ്ഓഫീസ് കളക്ഷന്‍

റിലീസ് ചെയ്തു രണ്ട് ദിവസം കൊണ്ട് 42.75 കോടിയാണ് ഗുഡ് ബാഡ് അഗ്ലി ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്നു കളക്ട് ചെയ്തിരിക്കുന്നത്

Good Bad Ugly Box Office Collection, Good Bad Ulgy Review, Good Bad Ugly Report, Mammootty, Mohanlal, Dileep, Fahadh Faasil, Dulquer Salmaan, Malayalam Cinema News, Malayalam OTT Releases, Malayalam Cinema Reviews, Parvathy Thiruvothu, Manju Warrier,
രേണുക വേണു| Last Modified ശനി, 12 ഏപ്രില്‍ 2025 (11:50 IST)
Good Bad Ugly Box Office Collection

Good Bad Ugly Box Office Collection: ബോക്‌സ്ഓഫീസില്‍ നേട്ടം കൊയ്ത് അജിത്ത് കുമാറിന്റെ ഗുഡ് ബാഡ് അഗ്ലി. ഏപ്രില്‍ 10 തിയറ്ററുകളിലെത്തിയ ചിത്രം മികച്ച കളക്ഷന്‍ സ്വന്തമാക്കി മുന്നേറുകയാണ്. അജിത്തിന്റെ തിരിച്ചുവരവായാണ് തമിഴ് സിനിമാലോകം ഗുഡ് ബാഡ് അഗ്ലിയെ കാണുന്നത്.

റിലീസ് ചെയ്തു രണ്ട് ദിവസം കൊണ്ട് 42.75 കോടിയാണ് ഗുഡ് ബാഡ് അഗ്ലി ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്നു കളക്ട് ചെയ്തിരിക്കുന്നത്. ആദ്യദിനം 29.25 കോടിയും രണ്ടാം ദിനം 13.50 കോടിയുമാണ് ചിത്രത്തിന്റെ കളക്ഷന്‍. ആദ്യദിനം തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 28.15 കോടി ചിത്രം കളക്ട് ചെയ്തു.

തമിഴ്‌നാട് ബോക്‌സ്ഓഫീസില്‍ ആണ് അജിത്ത് ചിത്രം ക്ലിക്കായിരിക്കുന്നത്. അതേസമയം മലയാളത്തിലും തെലുങ്കിലും തരക്കേടില്ലാത്ത സ്വീകാര്യത ലഭിക്കുന്നുണ്ട്. അജിത്ത് ഫാന്‍സിനു തിയറ്ററില്‍ മികച്ചൊരു ട്രീറ്റാണ് ഗുഡ് ബാഡ് അഗ്ലി നല്‍കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :