Thudarum: 'വെട്ടണ്ട'; ആ താടിയില്‍ തൊടരുതെന്ന് ശോഭന, ഇല്ലെന്ന് ലാലേട്ടന്‍ (വീഡിയോ)

മോഹന്‍ലാലും ശോഭനയും ഉള്ള രംഗമാണ് റിലീസിനോടനുബന്ധിച്ചുള്ള ടീസറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്

Thudarum Review, Thudarum Arrival Teaser, Thudarum Mohanlal, Mohanlal in Thudarum, Malayalam Cinema News, Malayalam OTT Releases, Malayalam Cinema Reviews, Parvathy Thiruvothu, Manju Warrier, Malayalam Cinema gossips, Mammootty films, Mohanlal films,
രേണുക വേണു| Last Modified ശനി, 12 ഏപ്രില്‍ 2025 (11:03 IST)
Thudarum

Thudarum: മോഹന്‍ലാല്‍ ചിത്രം 'തുടരും' ഏപ്രില്‍ 25 നു തിയറ്ററുകളിലെത്തുകയാണ്. റിലീസിനോടനുബന്ധിച്ചുള്ള ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ട്രെയ്‌ലറിലെ പോലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ താടിയെ കുറിച്ചാണ് എറൈവല്‍ ടീസറിലും പരാമര്‍ശിക്കുന്നത്.

മോഹന്‍ലാലും ശോഭനയും ഉള്ള രംഗമാണ് റിലീസിനോടനുബന്ധിച്ചുള്ള ടീസറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഈ സിനിമയ്ക്കു വേണ്ടി ലാല്‍ താടിയെടുക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താടിയില്‍ തന്നെയാണ് താരം ഈ സിനിമയിലും അഭിനയിച്ചിരിക്കുന്നത്.


രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് 'തുടരും' നിര്‍മിക്കുന്നത്. ശോഭനയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. തരുണിനൊപ്പം കെ.ആര്‍.സുനില്‍ കൂടി ചേര്‍ന്നാണ് മോഹന്‍ലാല്‍-ശോഭന ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം: ഷാജികുമാര്‍. ജേക്‌സ് ബിജോയിയുടേതാണ് സംഗീതം.

ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ പ്രമേയം. ഇതുവരെ പുറത്തുവന്ന അപ്‌ഡേറ്റുകളെല്ലാം 'തുടരും' ഒരു കുടുംബ ചിത്രമാണെന്ന സൂചന നല്‍കുന്നതാണ്. എന്നാല്‍ തരുണ്‍ മൂര്‍ത്തിയുടെ മുന്‍ സിനിമകള്‍ കണ്ടിട്ടുള്ള പ്രേക്ഷകര്‍ ഉറപ്പായും വലിയൊരു സസ്‌പെന്‍സ് ചിത്രത്തിലുണ്ടാകുമെന്ന് പ്രവചിക്കുന്നു. ഫീല്‍ ഗുഡ് സിനിമയെ പോലെ അപ്‌ഡേറ്റുകളില്‍ നിന്ന് തോന്നുമെങ്കിലും മറ്റൊരു ദൃശ്യമാകാനും സാധ്യതയുണ്ടെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :