ന്യൂജനറേഷന്‍ ആഞ്ഞൂറാനും ആനപ്പാറ അമ്മച്ചിയും !ഗോഡ് ഫാദര്‍ സിനിമ കണ്ടവര്‍ ഇത് കാണാതെ പോകരുത്, വീഡിയോ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2022 (15:15 IST)
31 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ മലയാള ചിത്രമാണ് ഗോഡ് ഫാദര്‍. ഇപ്പോഴിതാ സിനിമയെ പുനരാവിഷ്‌കരിക്കുകയാണ്.

ചിത്രത്തെ ഇന്നത്തെ തലമുറയിലെ കുട്ടികളും സ്‌നേഹിക്കുന്നു എന്നതിനുള്ള തെളിവാണ് പുറത്തുവന്ന വീഡിയോ. ആഞ്ഞൂറാനെയും ആനപ്പാറ അമ്മച്ചിയേയും മാലുവിനെയും രാമനാഥനെയും ഒരിക്കല്‍ കൂടി കണ്ട സന്തോഷത്തിലാണ് സിനിമ പ്രേമികളും.

ഒരു കൂട്ടം കുട്ടികള്‍ ചേര്‍ന്ന ഒരുക്കിയ വീഡിയോ കാണാനിടയായ സിദ്ധിഖ് അവരെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി. 'ഗോഡ്ഫാദര്‍ തകര്‍ത്തു,' എന്നാണ് വീഡിയോ പങ്കുവച്ച് നടന്‍ കുറിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :