'ഗീത ഗോവിന്ദം' ടീം വീണ്ടും ഒന്നിക്കുന്നു, വിജയ് ദേവരകൊണ്ട ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ഒക്ടോബര്‍ 18ന്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 17 ഒക്‌ടോബര്‍ 2023 (10:14 IST)
വിജയ് ദേവരകൊണ്ട ആരാധകര്‍ ആവേശത്തിലാണ്.ഗീത ഗോവിന്ദം സംവിധായകന്‍ പരശുറാമിനൊപ്പം നടന്‍ വീണ്ടും ഒന്നിക്കുന്നു.സംവിധായകന്‍ പരശുറാം പെറ്റ്‌ലക്കൊപ്പമുള്ള പുതിയ പുതിയ ചിത്രത്തിന് 'VD13/SVC54'എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ ടൈറ്റില്‍ ലോഞ്ച് ഒക്ടോബര്‍ 18ന് നടക്കും. പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള സിനിമയുടെ റിലീസ് 2024 ല്‍ തന്നെ ഉണ്ടാകും.

സീതാരാമം നായിക മൃണാല്‍ താക്കൂര്‍ വിജയ് ചിത്രത്തില്‍ ഉണ്ടാകും.പുതുമയുള്ളതും കാലികപ്രസക്തിയുള്ള വിഷയവുമാണ് കൈകാര്യം ചെയ്യുന്നത് എന്നാണ് വിവരം.


ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു, സിരീഷ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. വാസു വര്‍മ്മയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍.കെ.യു മോഹനന്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്. എഡിറ്റര്‍: മാര്‍ത്താണ്ഡം കെ വെങ്കിടേഷ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :