നിഹാരിക കെ.എസ്|
Last Modified ശനി, 11 ജനുവരി 2025 (10:52 IST)
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ പരമ്പരയായ ഉപ്പും മുളകിലെ കേശുവിനെ എല്ലാവർക്കും അറിയാം. കേശു ആയിട്ട് അഭിനയിക്കുന്നത് അൽ സാബിത്ത് ആണ്. ചെറു പ്രായത്തിൽ കുടുംബത്തിന്റെ ഭാരം ഒന്നാകെ തലയിലേറ്റി കഠിനാധ്വാനത്തിലൂടെ അവരെ കരകയറ്റിയ ആളാണ് കേശു. ലക്ഷങ്ങളുടെ കടം സ്വന്തം വരുമാനത്തിൽ നിന്ന് വീട്ടിയാണ് കേശു മാതൃകയാവുന്നത്.
ഈ പ്രായത്തിനിടയിൽ ഏകദേശം 25 ലക്ഷത്തോളം രൂപയുടെ കടമാണ് കേശു വീട്ടിയത്. കൂടാതെ ഒരു കാറും സ്വന്തമാക്കി. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിംഗായ തന്ത വൈബ് വിളി പലപ്പോഴും കേൾക്കേണ്ടി വന്നിട്ടുണ്ട് കേശുവിന്. എന്നാൽ അതൊന്നും തന്നെ അലട്ടുന്നില്ലെന്നും മനസിലാക്കാനുള്ള പക്വത തനിക്കുണ്ടെന്നും പറയുകയാണ് താരമിപ്പോൾ. മനോരമ ഓൺലൈനിന് നൽകിയ പ്രത്യേകത അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
കളിച്ചു നടക്കേണ്ട പ്രായത്തിൽ ജോലി ചെയ്‌തു തുടങ്ങിയതാണ് ഞാൻ. സീരിയൽ അഭിനയിച്ചു തുടങ്ങിയപ്പോഴാണ് അഭിനയം സീരിയസായി കാണാൻ തുടങ്ങിയത്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അഭിനയം കാര്യമായെടുത്തത്; കേശു പറഞ്ഞു. ചെറുപ്രായത്തിൽ വീട്ടിലെ കാര്യങ്ങൾ അറിഞ്ഞു വളരുന്നവർക്ക് നമുക്ക് പക്വതയൊക്കെ വരും. 'തന്ത വൈബ്' എന്ന് വിളിക്കുന്നത് എന്റെ പ്രായത്തിലുള്ള കുട്ടികൾ തന്നെയാണ്. അവരുടെ മനസികാവസ്ഥ എനിക്ക് മനസിലാക്കാം. അതിൽ വ്യക്തിപരമായി യാതൊരു പ്രശ്‌നവും എനിക്ക് തോന്നിയിട്ടില്ല, കേശു കൂട്ടിച്ചേർത്തു.