ഒടുവിൽ ഷാജി പാപ്പനും പിള്ളേരും കളത്തിൽ ഇറങ്ങാൻ തീരുമാനിച്ചു; ആട് 2 റീലീസ് തീയതി പ്രഖ്യാപിച്ചു!

ആട് 2 ഉടൻ!

aparna shaji| Last Modified തിങ്കള്‍, 6 ഫെബ്രുവരി 2017 (14:24 IST)
തീയേറ്ററുകളിൽ വന്നപ്പോൾ ആരും ശ്രദ്ധിച്ചില്ല. എന്നാൽ ഡി വി ഡി ഇറങ്ങിയപ്പോഴും ടൊറന്റിൽ വന്നപ്പോഴും ഠമാർ പടാർ എന്ന രീതിയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് 'ആട് ഒരു വിചിത്ര ജീവിയാണ്'. വിജയചിത്രങ്ങളു‌ടെ രണ്ടാം ഭാഗത്തിനായിട്ടാണ് സാധാരണ ആളുകൾ കാത്തിരിക്കുന്നത്. എന്നാൽ ഇതാദ്യമായിട്ടാണ് ഒരു പരാജയ ചിത്രത്തിന്റെ രണ്ടാംഭാഗത്തിനായി ആളുകൾ ഇത്ര ആകാംഷരായി കാത്തിരിക്കുന്നത്.

മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എത്തുന്നത്. ഇപ്പോഴും സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ സജീവസാന്നിധ്യമാണ് 'ഷാജിപാപ്പനും' 'ആടും. പ്പോഴിതാ ആട് രണ്ടാംഭാഗം ക്രിസ്മസിന് എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ആദ്യ ഭാഗത്തിന്റെ നിര്‍മ്മാതാക്കളായ ഫ്രൈഡേ ഫിലിം ഹൗസാണ് നിര്‍മ്മിക്കുന്നത്.

കുട്ടികളുടെയും യുവാക്കളുടെയും ഇടയില്‍ വലിയ കാത്തിരിപ്പുള്ള സിനിമയാണ് ഷാജി പാപ്പന്റെ രണ്ടാം വരവ് എന്ന് ഉറപ്പാണ്. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന് ശേഷം ആന്‍മരിയ കലിപ്പിലാണ് എന്ന സിനിമയാണ് മിഥുന്‍ സംവിധാനം ചെയ്തത്. മികച്ച വിജയമായിരുന്നു ഈ ചിത്രം. തുടര്‍ന്ന് അലമാര' എന്ന മറ്റൊരു ചിത്രത്തിലേക്കാണ് മിഥുന്‍ കടന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :