1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. 'Film Star Bheeman Raghuseen for the first time'; Tovino Thomas shares a fun childhood memory

'ആദ്യമായി കണ്ട ഫിലിം സ്റ്റാര്‍ ഭീമന്‍ ലഘു'; കുട്ടിക്കാലത്തെ രസകരമായ ഓര്‍മ്മ പങ്കുവെച്ച് ടോവിനോ തോമസ്

Bheeman Raghu
Bheeman Raghu
ചെറുപ്പത്തില്‍ ഒന്നും ഒരുപാട് അഭിനേതാക്കളെ കാണാന്‍ ഭാഗ്യം ഉണ്ടായിട്ടില്ലെന്ന് ടോവിനോ തോമസ് പറയുന്നു. താന്‍ ആദ്യമായി കണ്ട ഫിലിം സ്റ്റാര്‍ ഭീമന്‍ ലഘുവാണെന്നും അന്ന് അദ്ദേഹത്തോട് ഒരുപാട് സംസാരിച്ചെന്നും നടന്‍ പറയുന്നു. നടികര്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ജീവിതത്തില്‍ ആദ്യമായി കണ്ട സിനിമ താരത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടന്‍.
 
'ചെറുപ്പത്തില്‍ ഒന്നും ഒരുപാട് അഭിനേതാക്കളെ കാണാനുള്ള ഭാഗ്യമൊന്നും എനിക്കുണ്ടായിട്ടില്ല. ഒരു ക്ലബ്ബ് ഉണ്ടായിരുന്നു. അതിന്റെ വാര്‍ഷിക പരിപാടികളൊക്കെ ഇടയ്ക്ക് ഉണ്ടാകും. അങ്ങനെയൊരു പരിപാടിക്ക് ഒരിക്കല്‍ ഗസ്റ്റ് ആയിട്ട് വന്നത് ഭീമന്‍ രഘുവായിരുന്നു.
 
ഞാന്‍ അന്ന് പുള്ളിയോട് ഒരുപാട് നേരം സംസാരിച്ചിരുന്നു .പുള്ളിക്ക് അതൊന്നും ഓര്‍മ്മ ഉണ്ടാവില്ല. ഞാനും തീരെ ചെറുതായിരുന്നു. അന്ന് അദ്ദേഹം പാട്ടൊക്കെ പാടിയത് എനിക്ക് നല്ല ഓര്‍മ്മയുണ്ട്.',-ടോവിനോ തോമസ് പറഞ്ഞു. 
 
ബാലു വര്‍ഗീസും ചന്തു സലിംകുമാറും ആദ്യമായി കണ്ട ഫിലിം സ്റ്റാര്‍ ലാല്‍ ആണെന്നാണ് പറഞ്ഞത്. താന്‍ ആദ്യം കണ്ടത് സുരേഷ് ഗോപിയെ ആയിരുന്നു എന്ന് ഗണപതിയും പറഞ്ഞു.
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
കുറ്റം പറയുന്നവർ പറയട്ടെ! 'ബറോസ്' കൊണ്ടുവരും പുതിയ കോടി ക്ലബ്ബുകൾ, യുവ സംവിധായകൻറെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഹിറ്റ്