രാജിവെച്ചവരുടെ സിനിമാ ജീവിതം ഇനിയങ്ങോട്ട് എങ്ങനെ?

രാജിവെച്ചവരുടെ സിനിമാ ജീവിതം ഇനിയങ്ങോട്ട് എങ്ങനെ?

കൊച്ചി| Rijisha M.| Last Modified വെള്ളി, 29 ജൂണ്‍ 2018 (10:26 IST)
രാജിവെച്ച നടിമാരുടെ ഭാവി എന്താകുമെന്നാണ് എല്ലാവർക്കും അറിയേണ്ടത്. ഇനിയുള്ള അവരുടെ സിനിമാ ജീവിതം എന്താകും? എന്നാൽ രമ്യ നമ്പീശൻ, റിമ, ഗീതു മോഹൻദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവർക്ക് ഭയപ്പെടേണ്ട ആവശ്യമില്ലെന്നുതന്നെ പറയാം.

രമ്യ
നമ്പീശന് മലയാളത്തിൽ പുതിയ രണ്ട് പടങ്ങളും തമിഴിൽ ഒന്നും ഉണ്ട്. കൂടാതെ തമിഴിൽ സജീവമായതിനാൽ മലയാള സിനിമയെ മാത്രം ആശ്രയിക്കേണ്ട അവസ്ഥ രമ്യയ്‌ക്കില്ല. ഒപ്പം ഗായിക എന്ന നിലയിലും രമ്യ തമിഴിൽ പേരെടുത്തിട്ടുണ്ട്. ആക്രമിക്കപ്പെട്ട നടിയുടെ രണ്ട് കന്നഡ സിനിമകൾ റിലീസാകാനുണ്ട്.

അഭിനയത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് കാലെടുത്തുകുത്തി പിന്നീട് സംവിധാന രംഗത്തേക്ക് മാറിയ താരമാണ് ഗീതു മോഹൻദാസ്. ഇപ്പോൾ താരം നിവിൻ പോളി നായകനാകുന്ന 'മൂത്തോൻ' എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തനത്തിലാണ്. റിമ പുതിയൊരു ചിത്രത്തിൽ മാത്രമാണ് കരാർ വെച്ചിട്ടുള്ളത്. സ്വന്തമായി ഒരു ഡാൻസ് സ്‌കൂൾ താരത്തിനുണ്ട്. അതുമായി സജീവവുമാണ്. എന്നാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് പഴയ പോലെ ആർക്കും അവസരങ്ങൾ നിഷേധിക്കാൻ ഇപ്പോൾ കഴിയില്ലെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :