aparna shaji|
Last Updated:
തിങ്കള്‍, 20 ജൂണ്‍ 2016 (12:36 IST)
രാജ്യത്തെ മികച്ച രണ്ട് അഭിനേതാക്കൾക്കൊപ്പം എന്ന് പറഞ്ഞ് ധനുഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത സെൽഫിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒരേ തലമുറയിൽ ജനിച്ചതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ധനുഷ് ഫേസ്ബുക്കിൽ കുറിച്ചു. ധനുഷിനോടൊപ്പമുള്ളത് ചിയാൻ വിക്രവും മലയാളത്തിന്റെ യുവതാരം നിവിൻ പോളിയുമാണ്.
തമിഴിൽ ഒരു
സിനിമ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും ആരാധകർ ഒരുപാടാണ് തമിഴ്നാട്ടിൽ നിവിന്. നിവിനെ തമിഴിൽ സൂപ്പർഹിറ്റാക്കിയത് പ്രേമം എന്ന സിനിമയാണ്. തന്റെ രണ്ടാമത്തെ തമിഴ് ചിത്രത്തിന്റെ തിരക്കിലാണ് നിവിൻ ഇപ്പോൾ.
വിക്രം ആദ്യമായി സംവിധാനം ചെയ്ത മ്യൂസിക്കല്‍ ആല്‍ബത്തില്‍ നിവിന്‍ പോളിയും അഭിനയിച്ചിരുന്നു. ചെന്നൈ ദുരന്തത്തെ ആസ്പദമാക്കി ഒരുക്കിയ ദ സ്പിരിറ്റ് ഓഫ് ചെന്നൈ എന്ന ആല്‍ബത്തിലാണ് നിവിന്‍ അഭിനയിച്ചത്. ഒരു മലയാളി നടന് തമിഴിൽ ഇത്രയും ആരാധകർ ഉണ്ടാകുന്നത് വിരളമാണ്. തമിഴിൽ നിവിന് ഒരു ഭാവിയുണ്ടെന്നാണ് സംസാരം.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം