aparna shaji|
Last Modified തിങ്കള്‍, 20 ജൂണ്‍ 2016 (10:54 IST)
ജിഷ കൊലപാതകം കേട്ടപ്പോൾ മുതൽ അമർ അക്ബർ അന്തോണി എന്ന സിനിമയെക്കുറിച്ച് ഒരിക്കലെങ്കിലും എല്ലാവരും ചിന്തിച്ച് കാണും. ജിഷയ്ക്ക് സംഭവിച്ചതിനെ കുറിച്ച് കഥയെഴുതിയപ്പോൾ തന്നെ പേടിച്ചിരുന്നുവെന്ന് അമർ അക്ബർ അന്തോണിയുടെ തിരക്കഥാകൃത്തുകളിൽ ഒരാളായ
ബിബിൻ പറയുന്നു.
സിനിമ എഴുതി തുടങ്ങിയ സമയത്താണ് കേരളത്തിലേക്ക് ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് കൂടിയത്. ജിഷയുടെ കൊലപാതകത്തെക്കുറിച്ച് കേട്ടപ്പോൾ സംഭവിച്ചതെല്ലാം അറിഞ്ഞപ്പോൾ മനസ്സിനുറപ്പായിരുന്നു ഇങ്ങനെയൊരാൾക്കെ അത്തരം നികൃഷ്ടമായ രീതിയിൽ ചെയ്യാൻ കഴിയുകയുള്ളുവെന്ന് ബിബിൻ മനോരമ ഓൺലൈനോട് പറഞ്ഞു.
അത്തരം വൈകൃതങ്ങൾ പ്രകടിപ്പിക്കുന്നത് അവരാണെന്ന് കേട്ടിട്ടുണ്ട്. മലയാളിക്ക് റേപ്പ് ചെയ്യാനും കൊല്ലാനും സാധിക്കുമെങ്കിലും ഇങ്ങനെ മുറിവേൽപ്പിക്കാൻ സാധിക്കില്ലെന്നാണ് എന്റെ ഒരു ചിന്ത. പീഡനക്കാരെ കൊല്ലണമെന്ന് പറയുന്ന നമ്മൾ തന്നെ അവരെ കൊന്നാൽ, ഇങ്ങനെ കൊന്നുകളയണോ എന്ന് ചോദിക്കുമെന്നും ബിബിൻ വ്യക്തമാക്കി.
വാട്സാപ്പിലും ഫേസ്ബുക്കിലും ജിഷ വിഷയത്തിൽ പ്രതികരിക്കുമ്പോൾ തന്നെ, അശ്ലീല വിഡിയോകൾ കാണുന്നില്ലേ നമ്മൾ. അങ്ങനെയൊരെണ്ണം വന്നാൽ കാണാതെ വിടുമോ? ഇല്ല. മറ്റൊരു ജിഷയ്ക്കായി കാത്തിരിക്കുകയാണെന്നേ എനിക്ക് പറയുവാനുള്ളൂ’–ബിബിൻ പറഞ്ഞു.