ഓരോ ചുവടിലും പെയ്തിറങ്ങുന്ന പ്രണയം; പ്രണയാതുരമായ ഒരു വീഡിയോ

പ്രണയാതുരമായ വീഡിയോ ഗാനം യു ട്യൂബിൽ വൈറലാകുന്നു

aparna shaji| Last Modified തിങ്കള്‍, 17 ഒക്‌ടോബര്‍ 2016 (19:10 IST)
പ്രേക്ഷക മനസുകളെ പ്രണയാതുരമാക്കുന്ന ഒരു തമിഴ് ഗാനമാണ് ഇപ്പോൾ യൂട്യൂബിൽ തരംഗമായിരിക്കുന്നത്. ഗോംതേഷ് ഉപാധ്യേ എന്നയാളാണ് 'നീവേ' എന്നു തുടങ്ങുന്ന ഗാനം ഒരുക്കിയിരിക്കുന്നത്. ശ്രേയ ദേശ്പാണ്ഡേയും നിരഞ്ജൻ ഹരീഷുമാണ് ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. തെലുങ്കിലും കന്നടയിലും ഗാനങ്ങ‌ൾ പുറത്തിറക്കിയിട്ടുണ്ട്.

ഓരോ ചുവടിലും പ്രണയം തുളുമ്പുന്ന സുന്ദരമായ ഗാനം. ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ ഗാനത്തിന്റെ നൃത്തങ്ങൾ ഒരുക്കിയിരിക്കുന്നത് വിശ്വകിരൺ നമ്പിയാണ്. ഫാനി കല്യാണ്‍ ഈണം നല്‍കിയ ഗാനത്തിന് യാസിന്‍ നിസാര്‍,ശരണ്യ ശ്രീനിവാസ് എന്നിവരാണ് ശബ്ദം നല്‍കിയത്. പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത് എന്നും തമിഴിലെ മികച്ച പ്രണയ ചിത്രങ്ങളുടെ സംവിധായകനായ ഗൗതം മേനോന്‍ വീഡിയോ കണ്ട ശേഷം വിളിച്ച് അഭിനന്ദിച്ചുവെന്നും ഗാനത്തിന്റെ സംവിധായകനായ ഗോംതേഷ് ഉപാധ്യായ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :