നിവിൻ പോളിയോ? അതാരാ?; ശാന്തി കൃഷ്ണ നിവിനെ കണ്ടത് ഗൂഗിളിൽ

നിവിൻ പോളിയെ അറിയില്ലെന്ന് ശാന്തി കൃഷ്ണ; ഫാൻസ് കലിപ്പിൽ

aparna shaji| Last Modified തിങ്കള്‍, 17 ഒക്‌ടോബര്‍ 2016 (16:20 IST)
നിവിൻ പോളിയെ അറിയാത്ത മലയാളികൾ ഉണ്ടോ?. മലയാളത്തിൽ മാത്രമല്ല തമിഴിലും നിവിൻ ഒരു താരമായി മാറിയിരിക്കുന്ന ഈ കാലത്ത് നിവിനെ അറിയത്തില്ലെന്ന് പറയുന്നവരും ഉണ്ട്. മറ്റാരുമല്ല, ഒരുകാലത്ത് മലയാളികളുടെ മനം കവർന്ന നായിക ശാന്തി കൃഷ്ണയാണ് നിവിനെ അറിയില്ലെന്ന് പറഞ്ഞത്. നീണ്ട ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെയെത്തുന്ന ശാന്തി കൃഷ്ണ അടുത്തിടെ ഒരു പ്രസിദ്ധീകരണത്തിന് ന‌ൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

നിവിൻ പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിൽ നിവിന്റെ അമ്മയായിട്ടാണ് ശാന്തി കൃഷ്ണ എത്തുന്നത്. നിവിന്റെ അമ്മ വേഷമാണെന്ന് പറഞ്ഞെങ്കിലും നിവിൻ ആരാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും പിന്നീട് ഗൂഗിളിൽ നിന്നും നിവിൻ ആരാണെന്ന് കണ്ടെത്തുകയായിരുന്നുവെന്നും ശാന്തി കൃഷ്ണ പറഞ്ഞു.

നിവിനെ മാത്രമല്ല, തമിഴിലേയും മലയാളത്തിലേയും പുതുമുഖ താരങ്ങളെ ആരേയും തനിക്ക് പരിചയമില്ല. അത്രമേൽ സിനിമയുമായി താൻ അകന്നുപോയെന്നും താരം വ്യക്തമാക്കി. നടൻ ശ്രീനാഥുമായിട്ടുള്ള പ്രണയവും വിവാഹവും വേർപിരിയലുമെല്ലാം വാർത്തയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :