സജിത്ത്|
Last Modified ബുധന്‍, 23 ഓഗസ്റ്റ് 2017 (15:31 IST)
ഫെമിനിസത്തെ കുറിച്ച് വര്‍ഷങ്ങളായി ഗൗരവുമുള്ള ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിയ്ക്കുന്നത്. സ്ത്രീ സ്വാതന്ത്രം എന്നു വച്ചാല്‍, സ്ത്രീകള്‍ക്ക് അധികമായി എന്തെങ്കിലും കൊടുക്കുക എന്നതാണെന്ന ധാരണയാണ് ചില ആളുകള്‍ക്കുള്ളത്. എന്നാല്‍ അത് തെറ്റാണെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം തപ്‌സി പന്നൂസ് രംഗത്തെത്തിയിരിക്കുന്നു.
സ്ത്രീകള്‍ക്ക് പ്രത്യേക തരത്തിലുള്ള പരിഗണന നല്‍കുന്നതോ അവര്‍ക്കായുള്ള നിയമത്തില്‍ പ്രത്യേക രീതിയില്‍ ഭേദഗതി വരുത്തുന്നതോ അല്ല സ്ത്രീസ്വാതന്ത്രം എന്നാണ് തപ്‌സി പറയുന്നത്. ആണിനും പെണ്ണിനും തുല്യസമത്വം എന്നതാണ് സ്ത്രീസ്വാതന്ത്രം അഥവാ ഫെമിനിസം കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് നടി പറയുന്നത്.
വിദ്യാഭ്യാസം മുതല്‍ക്കുതന്നെ അത് തുടങ്ങണം. ആണിനും പെണ്ണിനും സംസാരിക്കാനും പ്രതികരിക്കാനുമുള്ള സ്വാതന്ത്രം തുല്യമായി തന്നെ നല്‍കണം. ജോലിയിലോ മറ്റോ ഒരു തരത്തിലുള്ള വര്‍ഗ്ഗവിവേചനവും കാണിക്കരുത്. ഇതൊക്കെയാണ് ഫെമിനിസം എന്നാണ് തപ്‌സി പന്നൂസ് പറയുന്നത്.
പുതിയ ചിത്രമായ ജഡ്വാ ടുവിന്റെ പ്രമോഷനിടെ സംസാരിക്കുകയായിരുന്നു തപ്‌സി. കോമഡി എന്റര്‍ടൈന്‍മെന്റായ ചിത്രത്തില്‍ തപ്‌സിയ്‌ക്കൊപ്പം ജാക്കലിന്‍ ഫെര്‍ണാണ്ടസും വരുണുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.