കൈകൾ ഇടയ്ക്ക് സോപ്പിട്ട് കഴുകുന്നത് നല്ലതാണ്, നല്ല ശീലം! - ദളപതിയെ ചൊറിഞ്ഞ സംവിധായകനെ കണ്ടം വഴി ഓടിച്ച് ഫാൻസ്

ചിപ്പി പീലിപ്പോസ്| Last Modified ശനി, 12 ഒക്‌ടോബര്‍ 2019 (11:37 IST)
ആരാധകർക്ക് ഷേക്ക് ഹാൻഡ് നൽകിയ ശേഷം ദളപതി വിജയ് കൈകൾ ഡെറ്റോൾ ഉപയോഗിച്ച് കഴുകുമെന്ന സംവിധായകന്റെ പ്രസ്താവന വിവാദമായി മാറിയിരിക്കുകയാണ്. എന്നാൽ, സംവിധായകൻ സാമി ഉദ്ദേശിച്ചതൊന്നും നടന്നില്ലെന്നതാണ് വസ്തുത.

ആരാധകർക്ക് കൈകൊടുത്തതിന് ശേഷം കൈകൾ ഡെറ്റോൾ ഒഴിച്ചു കഴുകുന്നത് നല്ല ശീലമല്ലേ എന്നാണ് അദ്ദേഹത്തിന്റെ ആരാധകർ തന്നെ ചോദിക്കുന്നത്. അതൊരു വലിയ തെറ്റാണോ എന്നും അവർ ചോദിക്കുന്നു. ഡൊക്ടർമാരും നഴ്സുമാരും രോഗികളെ പരിചരിച്ച ശേഷം കൈകൾ കഴുകാറുണ്ട്. അത് അവരുടെ മാത്രം ശുചിത്വത്തിനോ സുരക്ഷയ്ക്കോ വേണ്ടിയല്ല, അടുത്തതായി വരുന്ന രോഗിക്ക് കൂടി രോഗം പരകാതെയിരിക്കാൻ ആണ്. അതേ രീതി തന്നെയാണ് വിജയും ചെയ്യുന്നതെന്ന് ഫാൻസ് പറയുന്നു.

ഏതൊരു സാഹചര്യത്തിൽ ഇടയ്ക്ക് കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകുന്നത് എല്ലാവരും ശീലമാക്കേണ്ടതാണെന്ന് ഇവർ പറയുന്നു. അണുക്കൾ പകരാതെയിരിക്കാൻ ഈ രീതി ഉപയോഗിക്കാവുന്നതാണ്. ആ ഉദ്ദേശത്തിലാകും വിജയും ചെയ്തതെന്ന് സോഷ്യൽ മീഡിയ പറയുന്നു.


പൊതുചടങ്ങിലൊക്കെ പങ്കെടുക്കുമ്പോൾ നിരവധി ആളുകൾക്ക് കൈ നൽകേണ്ടി വരും. വരുന്ന പലരും പല സാഹചര്യത്തിൽ ജീവിക്കുന്നവരാണ്. ആരോഗ്യവും ശുചിത്വവും പാലിക്കാൻ വിജയ് ചെയ്യുന്ന രീതിയെ വിമർശിക്കാതെ അതിനെ സപ്പോർട്ട് ചെയ്യുകയാണ് വേണ്ടതെന്ന് ദളപതി ഫാൻസ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :