തമിഴിലേക്ക് അരങ്ങേറ്റം കുറിക്കാൻ പെപ്പെയും; ദളിപതി 64ൽ വിജയ്ക്കും, വിജയ് സേതുപതിക്കുമൊപ്പം ആന്റണി വർഗീസും

ആന്റണി തന്നെ ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

തുമ്പി എബ്രഹാം| Last Modified ബുധന്‍, 2 ഒക്‌ടോബര്‍ 2019 (15:56 IST)
ഇളയ ദളപതി വിജയ്, മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവരോടൊപ്പം ദളപതി 64-ൽ മലയാളികളുടെ സ്വന്തം വിൻസന്റ് പെപ്പെയും. അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആന്റണി തന്നെ ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

മാനഗരം, കൈതി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വമ്പൻ താരങ്ങൾ ഒന്നിക്കുന്നത്. വിജയ് അഭിനയിക്കുന്ന അറുപത്തിനാലാമത് ചിത്രമാണ് ഇത്. ഒരു അധോലോക നായകനായാണ് വിജയ് ഇതിൽ എത്തുന്നത്. വിജയ് സേതുപതി ഇതിൽ വില്ലൻ വേഷത്തിലാണ് എത്തുന്നത്.

മലയാളി നടി മാളവികയാണ് നായിക. എക്സ്ബി ഫിലിം ക്രിയേറ്റേഴ്സ് ആണ് നിർമാണം. ചിത്രത്തിൽ വിജയ് സേതുപതി മാസ് വില്ലൻ വേഷത്തിൽ എത്തും എന്നാണ് സൂചന. ‘ബിഗിൽ’ ആണ് വിജയ് നായകനായി പുറത്തിറങ്ങാനൊരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിൽ വനിതാ ഫുട്ബോൾ ടീം പരിശീലകൻ ആയാണ് താരം എത്തുക.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :