നിഹാരിക കെ.എസ്|
Last Modified ഞായര്‍, 23 മാര്‍ച്ച് 2025 (15:43 IST)
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ പ്രീ റിലീസിൽ കോടികൾ ആണ് കൊയ്യുന്നത്. എമ്പുരാന് വൻ ബുക്കിംഗാണ് ലഭിക്കുന്നത്. കേരളത്തില്‍ മാത്രം ബുക്കിംഗില്‍ 9.05 കോടി നേടിക്കഴിഞ്ഞിരിക്കുകയാണ്. കേരളത്തിന് പുറത്ത് ഇന്ത്യയില്‍ 3.1 കോടി രൂപയും നേടി. ഇന്ത്യയില്‍ മാത്രമായി അങ്ങനെ 12.15 കോടി രൂപയാണ് നേടിയിരിക്കുന്നത്. വിദേശത്ത് നിന്ന്
മാത്രം 20.25 കോടിയും നേടി. അങ്ങനെ ആഗോളതലത്തില്‍ എമ്പുരാൻ 32.4 കോടി ആകെ നേടിയിരിക്കുകയാണ്.
ഇങ്ങനെ പോയാല്‍ ഓപ്പണിംഗില്‍ 50 കോടിക്ക് മുകളിലുള്ള സംഖ്യ ഉറപ്പാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.
രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്. സംവിധായകൻ പൃഥ്വിരാജാണ് എന്നതാണ് മോഹൻലാല്‍ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. പൃഥ്വിരാജും പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്. വൻ ഹൈപ്പാണ് ചിത്രത്തിന് ലഭിക്കുന്നതും.
തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് നിർമ്മിച്ച
മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27നാണ് ആഗോള റിലീസായെത്തുന്നത്.
2019 ൽ റിലീസ് ചെയ്‍ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ
ചേർന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് മോഹൻലാല്‍ നായകനാകുന്ന എമ്പുരാൻ.