Empuraan Fans Show Time: 'ആരാധകരെ പിണക്കാന്‍ ലാലേട്ടന്‍ റെഡിയല്ല'; എമ്പുരാന്‍ ഫാന്‍സ് ഷോ ഈ സമയത്ത്

അതേസമയം നിര്‍മാണ പങ്കാളിത്തത്തിലേക്ക് ഗോകുലം മൂവീസ് എത്തിയതോടെ എമ്പുരാന്‍ റിലീസ് അനിശ്ചിതത്വം മാറുകയായിരുന്നു

Empuraan fans show time 6 am, Empuraan review, Empuraan Mohanlal, Empuraan Social media reaction
രേണുക വേണു| Last Modified ഞായര്‍, 16 മാര്‍ച്ച് 2025 (10:52 IST)
Empuraan

Empuraan Fans Show Time: മലയാളത്തിലെ ഏറ്റവും വലിയ റിലീസായി തിയറ്ററുകളിലെത്തുന്ന എമ്പുരാന്റെ ആദ്യ ഷോ പുലര്‍ച്ചെ ആറിന്. കേരളത്തിലെമ്പാടും ഫാന്‍സ് ഷോയായി രാവിലെ ആറിനു തന്നെ സിനിമ ആരംഭിക്കും. ആദ്യദിനം ചിലയിടങ്ങളില്‍ ആറ് ഷോകള്‍ വരെ നടത്താനാണ് തീരുമാനം. വിജയ് ചിത്രമായ 'ലിയോ'യുടെ ആദ്യദിന കളക്ഷന്‍ ഭേദിക്കാന്‍ എമ്പുരാന് സാധിക്കുമോയെന്നാണ് മലയാള സിനിമാലോകം ഉറ്റുനോക്കുന്നത്.

പുലര്‍ച്ചെ അഞ്ചിനോ ആറിനോ ആദ്യ ഷോ വേണമെന്ന് ഫാന്‍സ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാവിലെ എട്ടിനു മതി ആദ്യ ഷോയെന്ന നിലപാടിലായിരുന്നു മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും. ഒടുവില്‍ ആരാധകരുടെ താല്‍പര്യത്തിനു താരം വഴങ്ങി കൊടുത്തു.

അതേസമയം നിര്‍മാണ പങ്കാളിത്തത്തിലേക്ക് ഗോകുലം മൂവീസ് എത്തിയതോടെ എമ്പുരാന്‍ റിലീസ് അനിശ്ചിതത്വം മാറുകയായിരുന്നു. ലൈക്ക പ്രൊഡക്ഷന്‍സ് ഒഴിഞ്ഞതോടെയാണ് ഗോകുലം മൂവീസിന്റെ വരവ്. പ്രീ ബിസിനസുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങളാണ് ലൈക്ക പിന്മാറാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ലൈക്കയുടെ ഡിമാന്‍ഡുകള്‍ അംഗീകരിക്കാന്‍ ആശിര്‍വാദ് സിനിമാസ് തയ്യാറാകാതെ വന്നതോടെ പ്രശ്നം സങ്കീര്‍ണമായി. എമ്പുരാനു വേണ്ടി ഇതുവരെ ചെലവഴിച്ച പണത്തിനൊപ്പം നഷ്ടപരിഹാരമായി 15 കോടിയോളം രൂപയും ലൈക്ക ആശിര്‍വാദ് സിനിമാസിനോടു ആവശ്യപ്പെട്ടതായാണ് വിവരം. ഈ പ്രതിസന്ധി തരണം ചെയ്യാനാണ് ഗോകുലം മൂവീസിന്റെ സഹായം ആശിര്‍വാദ് സിനിമാസിനു ലഭിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :