aparna shaji|
Last Modified വെള്ളി, 11 നവംബര്‍ 2016 (11:50 IST)
സൗഹൃദങ്ങൾ എന്നും നല്ല ഓർമകൾ മാത്രമാണ് സമ്മാനിക്കുക. പിന്നീട് ഓർത്ത് ചിരിക്കാൻ കഴിയുന്ന നല്ല ഓർമകൾ. ഇക്കാര്യത്തിൽ മലയാള സിനിമയിൽ മമ്മൂട്ടി മുന്നിലാണ്. അതേ പാതയിൽ തന്നെയാണ് നടൻ ദുൽഖർ സൽമാനും എന്ന് വ്യക്തമാകുന്നു. പഠിക്കുന്ന സമയത്തും അല്ലാത്തപ്പോഴുമുള്ള എല്ലാ സൗഹൃദങ്ങളും കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ആളാണ് താനെന്ന് ദുൽഖർ നേരത്തേ വ്യക്തമാക്കിയിരുന്നു.
തന്റെ കോളജ് സുഹൃത്തായ കല്യാണിയെ കുറിച്ച് ദുൽഖർ എഴുതിയ കുറിപ്പിലും ഇത് വ്യക്തമാകുന്നു. ദുല്‍ക്കറിന്റെ
കുറിപ്പ് തുടങ്ങുന്നിങ്ങനെയാണ്. ''ഞാന്‍ സിനിമയില്‍ വരുന്നതിന് ആറു വര്‍ഷം മുന്‍പ് മുംബൈയിലെ ബാരി ജോണ്‍ അക്ടിങ് സ്റ്റുഡിയോയില്‍ ചേര്‍ന്നിരുന്നു. കഴിവുറ്റ ഒട്ടേറെ പേരെ അവിടെ നിന്ന് പരിചയപ്പെടാനായി. അതില്‍ ഏറ്റവും പ്രായം കുറവ് ബെംഗളൂരുവില്‍ നിന്നെത്തിയ കല്യാണി ദേശായിക്കായിരുന്നു. ഒരു ചെറിയ കുട്ടിയെ പോലെയായിരുന്നു അവരെ എല്ലാവരും കരുതിയിരുന്നത്. ഇന്നവര്‍ അറിയപ്പെടുന്ന കോസ്റ്റിയും ഡിസൈനറാണ്. നോട്ട് ജസ്റ്റ് ബ്ലാക്ക് എന്ന കല്യാണിയുടെ കോസ്റ്റ്യും ബ്രാന്‍ഡ് ലോഞ്ചു ചെയ്യാന്‍ പോവുകയാണ്. ഞങ്ങളെല്ലാം കല്യാണികുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു കല്യാണി ഇനിയും ഉയരങ്ങളിലെത്താന്‍ എല്ലാ ആശംസകളും നേരുന്നു...''
ഇൻസ്റ്റഗ്രാമിലൂടെയാണ് ദുൽഖർ തന്റെ സുഹൃത്ത് കല്യാണിയെ കുറിച്ച് സുഹൃദത്തിന്റെ എല്ലാ ഊഷ്മളതയും കലർന്ന കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.