ജീത്തു ജോസഫിനെ വിശ്വസിക്കാൻ പറ്റില്ല, മമ്മൂട്ടി ദൃശ്യത്തിന് ഡേറ്റ് നൽകാതിരുന്നതിന്റെ കാരണം പുറത്ത് !

മമ്മൂട്ടി, ജീത്തു ജോസഫ്, ദൃശ്യം, മോഹൻലാൽ, Mammootty, Jeethu Joseph, Drishyam, Mohanlal
Last Modified വ്യാഴം, 21 മാര്‍ച്ച് 2019 (19:26 IST)
മമ്മൂട്ടി എന്തുകൊണ്ടാണ് ദൃശ്യം വേണ്ടെന്നുവച്ചത്? വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും മമ്മൂട്ടി ആരാധകരുടെ ഉള്ളിൽ ഉത്തരം കിട്ടാതെ അവശേഷിക്കുന്ന ഒരു ചോദ്യമാണത്. കരിയറിൽ മമ്മൂട്ടി ചെയ്ത ഏറ്റവും വലിയ അബദ്ധമായിപ്പോലും പലരും ആ സംഭവത്തെ കരുതുന്നു. എന്നാൽ യഥാർത്ഥ കാരണം എന്തായിരിക്കും?

മമ്മൂട്ടിക്ക് പറ്റിയ ഒരു തെറ്റിദ്ധാരണയാണ് ആ സിനിമ വേണ്ടെന്നുവയ്ക്കാൻ കാരണമെന്നാണ് അറിയുന്നത്. ദൃശ്യത്തിന്റെ കഥ ജീത്തു മമ്മൂട്ടിയോട് പറയുമ്പോൾ അതൊരു സാധാരണ കുടുംബകഥയായി മമ്മൂട്ടി തെറ്റിദ്ധരിക്കുകയായിരുന്നുവത്രേ. അതിലെ ത്രില്ലർ എലമെന്റുകൾ മമ്മൂട്ടിക്ക് കഥ പറച്ചിലിൽ നിന്ന് മനസിലാക്കാനായില്ല. ഒരു ചെറിയ പടം എന്ന രീതിയിലുള്ള ജീത്തുവിന്റെ കഥാവതരണം കൂടി കേട്ടതോടെ മമ്മൂട്ടി അത് വേണ്ടെന്നുവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

ആ സമയത്ത്, വളരെ പ്രത്യേകതയുള്ള സിനിമകളായിരുന്നു മമ്മൂട്ടി തെരഞ്ഞെടുത്തുകൊണ്ടിരുന്നത്. സക്കറിയയുടെ കഥയായ പ്രെയ്‌സ് ദി ലോർഡ് ഒക്കെ ചെയ്യാൻ തയ്യാറെടുക്കുന്ന സമയം. ജീത്തുവിന്റെ കഥ പറച്ചിലിൽ നിന്ന് ദൃശ്യത്തിന്റെ യഥാർത്ഥ മാറ്റ് വിശ്വസിക്കാൻ കഴിയാതെ മമ്മൂട്ടി പിൻമാറാൻ തയ്യാറായി എന്നതാണത്രേ വസ്തുത.

അത് അല്ലെങ്കിലും അങ്ങനെ തന്നെയാണ്. തന്റെ സിനിമകളെയും കഥകളെയും പറ്റി പറയുമ്പോൾ ജീത്തു ജോസഫ് എപ്പോഴും ഒരു സാധാരണ കഥ എന്ന മട്ടിലാണ് അവതരിപ്പിക്കാറ്. പക്ഷേ അത് കണ്ണുമടച്ച് വിശ്വസിക്കാൻ പറ്റില്ല. ആ കഥകളിലെ സൂക്ഷ്മമായ അടരുകളിൽ നിന്ന് ഗംഭീരമായ സിനിമകളുണ്ടാക്കാൻ കഴിയുന്ന പ്രതിഭാശാലിയാണ് ജീത്തു ജോസഫ്. ദൃശ്യത്തിന്റെ കഥ പറയുമ്പോൾ മഹാനടനായ മമ്മൂട്ടിക്ക് പോലും ജീത്തുവിലെ അസാമാന്യ പ്രതിഭയെ മനസിലാക്കാനായില്ല എന്നതാണ് സത്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :