Dominic and The Ladies Purse Official Teaser: 'കണ്ണീന്നു പൊന്നീച്ച പാറും' ഡൊമിനിക്കിന്റെ വരവ് ചിരിപ്പിക്കാൻ (വീഡിയോ)
രേണുക വേണു|
Last Modified ബുധന്‍, 4 ഡിസംബര്‍ 2024 (19:19 IST)
മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന 'ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്‌സ്' സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. മമ്മൂട്ടി കമ്പനിയുടെ യുട്യൂബ് ചാനലിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. ഒരു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ടീസറിൽ രസികൻ വേഷത്തിലാണ് മമ്മൂട്ടിയെ കാണുന്നത്.
ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. ഡോ.നീരജ് രാജന്‍, ഡോ.സൂരജ് രാജന്‍, ഗൗതം വാസുദേവ് മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നീരജ് രാജന്റേതാണ് കഥ. വിഷ്ണു ആര്‍ ദേവ് ആണ് ഛായാഗ്രഹണം. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ദര്‍ബുക ശിവ
സുഷ്മിത ബട്ട് ആണ് ചിത്രത്തില്‍ നായിക. ഗോകുല്‍ സുരേഷ്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവര്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 2025 ജനുവരിയില്‍ ചിത്രം തിയറ്ററുകളിലെത്തും.