നീലിമ ലക്ഷ്മി മോഹൻ|
Last Modified വ്യാഴം, 21 നവംബര്‍ 2019 (12:04 IST)
‘മമ്മൂട്ടി അത്ര മികച്ച നടനല്ലായിരുന്നു. മമ്മൂട്ടി ഇന്ന് ഇത്ര വലിയ ഒരു നടനായി മാറും എന്ന് താൻ വിചാരിച്ചില്ല.’ - പറയുന്നത് മലയാള സിനിമയിൽ ഹിറ്റുകൾ സൃഷ്ടിച്ച പല സംവിധായകരുടെയും ഗുരുവായ സ്റ്റാൻലി ജോസ് ആണ്. ആദ്യകാല മലയാള ചലച്ചിത്ര നിർമ്മാതാക്കളിൽ പ്രമുരായിരുന്ന ഉദയ സ്റ്റുഡിയോയ്ക്ക് വേണ്ടി സിനിമകൾ സംവിധാനം ചെയ്‌തിരുന്നത് ഇദ്ദേഹമായിരുന്നു.
കൗമുദി ടീവി ക്ക് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയും മോഹൻലാലും ഇന്നത്തെ നിലയിലെത്തുമെന്ന് താൻ ഒരിക്കലും കരുതിയില്ലന്നാണ് സ്റ്റാലി പറയുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ 70 എം എം ചിത്രമായ പടയോട്ടത്തിന്റെ ഷൂട്ടിംഗ് സമയത്തു ആണ് സ്റ്റാൻലി മമ്മൂട്ടിയെ കാണുന്നത്.
‘അന്നൊന്നും അത്ര നല്ല നടനനൊന്നുമായിരുന്നില്ല മമ്മൂട്ടി. എന്നാൽ, ഇന്ന് ഇത്ര വലിയ ഒരു നടനായി മാറും എന്ന് താൻ വിചാരിച്ചില്ല. പടയോട്ടത്തിന്റെ ഷൂട്ടിംഗ് സമയത്തു മമ്മൂട്ടിയുമായി നല്ല സൗഹൃദം ആയിരുന്നു ഉണ്ടായിരുന്നത്. ഇന്നത്തെ പോലെ ഒരു മികച്ച നടൻ ആവുമെന്ന് അന്ന് മമ്മൂട്ടി സ്വയം പോലും വിചാരിച്ചു കാണില്ല എന്നാണ് ഈ സംവിധായകൻ പറയുന്നത്.
മഞ്ഞിൽ വിരിഞ്ഞ പൂക്കളിന്റെ ഷൂട്ടിംഗ് സമയത്തു കൊടൈക്കനാലിൽ വെച്ചാണ് സ്റ്റാൻലി മോഹൻലാലിനെ കാണുന്നത്. ഇന്ന് കാണുന്ന നിലയിൽ താൻ എത്തും എന്ന് അന്ന്
മോഹൻലാൽ സങ്കൽപ്പിച്ചു പോലും കാണില്ല എന്നാണ് സ്റ്റാൻലി പറയുന്നത്. മോഹൻലാൽ ഒരു രസികൻ ആണെന്നും എല്ലാവരുമായും വളരെ ചേർന്ന് നിൽക്കുന്ന സ്വഭാവം ആണെന്നും സ്റ്റാൻലി പറയുന്നു.