അനുബന്ധ വാര്‍ത്തകള്‍
- താങ്കൾക്ക് നാണമില്ലേ മിസ്റ്റർ? നിങ്ങള്‍ 10000 ബിജെപിക്കാരെക്കാള്‍ വില ഉണ്ട് മമ്മൂട്ടി എന്ന ഒറ്റ പേരിന്; സന്ദീപ് വാര്യര്‍ക്കെതിരെ ആരാധിക
- രജിത് കുമാറോ ആര്യയോ? ആരാണ് മികച്ച പ്ലെയർ?
- പഴയ മോഹൻലാലിനു എന്തു സംഭവിച്ചു എന്നറിയില്ല, വിഷമമുണ്ട്; ഭദ്രന്റെ വാക്കുകളിങ്ങനെ
- ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലേ, മഞ്ജുവിനെ ഓർത്ത് അഭിമാനം: മഞ്ജു പത്രോസിന്റെ അമ്മ
- എന്റെ അഭിനയത്തെ കുറിച്ച് ഫഹദ് ഒന്നും പറയാറില്ല, ട്രാൻസിനെ കുറിച്ച് മനസുതുറന്ന് നസ്രിയ
ഇപ്പോഴുള്ളത് മോഹൻലാൽ എന്ന താരം മാത്രം, നല്ല തിരക്കഥയൊന്നും മോഹൻലാലിനെ തേടി എത്തുന്നില്ല ?!
മോഹൻലാൽ എന്ന താരം വളരെ പെട്ടന്നാണ് വളർന്നത്. ദൃശ്യത്തിനു ശേഷം ബോക്സോഫീസിൽ മിന്നും തിളക്കം കാഴ്ച വെയ്ക്കുകയും 100 കോടി 150 കോടി 200 കോടി എന്ന വലിയ തുകയിലേക്ക് മോഹൻലാൽ ചിത്രങ്ങൾ മാറിയത് വളരെ പെട്ടന്നാണ്. എന്നാൽ, കഴിഞ്ഞ കുറക്ക്ച്ച് വർഷങ്ങളായി മോഹൻലാലിലെ ‘നടനെ’ കാണാൻ കഴിയാതെ വിഷമിക്കുകയാണ് ആരാധകർ. മോഹൻലാലിനു ഇത് എന്തുപറ്റി എന്നാണ് ഏവരും ചോദിക്കുന്നത്.
അതുതന്നെയാണ് സംവിധായകൻ ഭദ്രനും ചോദിക്കുന്നത്. മോഹന്‍ലാലിനെ നമിച്ച് പോയ സിനിമയാണ് സ്ഫടികം. ആ മോഹന്‍ലാലിന് എന്ത് പറ്റിയെന്ന് ഇപ്പോഴത്തെ സിനിമകള്‍ കാണുമ്പോള്‍ ആലോചിക്കാറുണ്ടെന്നും ഭദ്രന് പറയുന്നു.
ഇതിന്റെ കാരണമാഇയ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് നല്ല തിരക്കഥകളെ ആണ്. അദ്ദേഹത്തിന്റെ മുന്നിലേക്ക് നല്ല സ്‌ക്രിപ്ടുകള്‍ കടന്നുചെല്ലുന്നില്ല എന്നതാണ് കാരണമെന്നും ഭദ്രന്‍. നമ്മുടെ സൂപ്പര്‍താരങ്ങള്‍ ആരും തന്നെ കുറവുള്ളലരല്ല. അവരാണ് ഈ മലയാള സിനിമയെ മുന്നിലെത്തിച്ചതെന്നും ഭദ്രന്‍ പറഞ്ഞു.